• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫൈസല്‍ ഫരീദിന്റെ വീട്ടിലെത്തി കസ്റ്റംസ്, വീട് സീല്‍ ചെയ്തു, കോഴിക്കോട്ടെ ജ്വല്ലറിയും....

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെ വിടാതെ കസ്റ്റംസ്. എത്രയും പെട്ടെന്ന് ഇയാളെ പിടികൂടാനുള്ള നീക്കമാണ് നടത്തുന്നത്. ഇയാളുടെ തൃശൂരിലുള്ള വീട്ടിലും റെയ്ഡ് നടത്തിയിരിക്കുകയാണ് പോലീസ്. പലനിര്‍ണായക വിവരങ്ങളും ഈ വീട്ടില്‍ നിന്ന് ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇത് സീല്‍ ചെയ്തിരിക്കുകയാണ്. ഇതിനിടെ സരിത്തിന്റെ ലാപ്പ്‌ടോപ്പ് അടക്കമുള്ള കാര്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസിന്റെ ഏറ്റവും മര്‍മ പ്രധാനമായ കാര്യങ്ങള്‍ ലഭിച്ചെന്നാണ് കസ്റ്റംസ് പറയുന്നത്. രാഷ്ട്രീയക്കാര്‍ അടക്കം കുടുങ്ങാനുള്ള സാധ്യതയുണ്ട്.

ഫൈസല്‍ ഫരീദിന്റെ വീട്ടില്‍

ഫൈസല്‍ ഫരീദിന്റെ വീട്ടില്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഒന്നര വര്‍ഷത്തോളമായി ഫൈസല്‍ ഈ വീട്ടിലേക്ക് വന്നിട്ട്. ആദ്യം വീട് പൂട്ടി സീല്‍ ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ ബന്ധുവിന്റെ കൈയ്യില്‍ താക്കോല്‍ ഉണ്ടെന്ന് കണ്ട് വീട് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. കയ്പമംഗലം മൂന്നുപീടികയിലാണ് ഇയാളുടെ വീട്. ഇയാളുടെ മാതാപിതാക്കളെല്ലാം ഇപ്പോള്‍ ദുബായിലാണ്. നാടുമായി ഫൈസലിന് കാര്യമായ ബന്ധങ്ങളില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

വീട് സീല്‍ വെച്ചു

വീട് സീല്‍ വെച്ചു

ഫൈസലിന്റെ രണ്ട് നിലയുള്ള വീടിന്റെ എല്ലാ മുറിയിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. ഈ വീട് സീല്‍ വെച്ച് പൂട്ടിയ ശേഷം ഫൈസലിനെ നാടട്ടിലെത്തിക്കുകയും തുടര്‍ന്ന് പരിശോധന നടത്താനുമായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഫൈസല്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ പാസ്‌പ്പോര്‍ട്ട് കഴിഞ്ഞ ദിവസം റദ്ദാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് ഫൈസലിന് രക്ഷപ്പെടാന്‍ സാധിക്കില്ല. അതേസമയം ഇയാളെ യുഎഇയില്‍ നിന്ന് കൊണ്ടുവരാനുള്ള ശ്രമങ്ങളും ശക്തമായി നടക്കുന്നുണ്ട്.

കോഴിക്കോട്ടെ ജ്വല്ലറിയിലും....

കോഴിക്കോട്ടെ ജ്വല്ലറിയിലും....

കോഴിക്കോട് അരകിണറിലെ ഹെസ്സ ജ്വല്ലറിയിലും ഇതിന്റെ ഉടമയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ജ്വല്ലറിയിലുള്ള സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോള്‍, ഇതെല്ലാം കണക്കില്‍പ്പെടാത്ത സ്വര്‍ണമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. കേസില്‍ മലബാറിലെ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് മലപ്പുറം സ്വദേശികള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. നേരത്തെ തന്നെ മലബാര്‍ മേഖലയിലെ പല ജ്വല്ലറികളും എന്‍ഐഎയുടെ ലിസ്റ്റിലുണ്ട്.

ശിവശങ്കറിന്റെ റോള്‍

ശിവശങ്കറിന്റെ റോള്‍

സ്വപ്‌നയുടെ നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് തന്നെ മാറ്റിയിരിക്കുകയാണ്. ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നയെ നിയമിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയിലാണ്. ഇക്കാര്യം സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. സ്വകാര്യ ഏജന്‍സിയാണ് നിയമിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. മുഖ്യമന്ത്രിയും ഇങ്ങനെ തന്നെയായിരുന്നു പറഞ്ഞു. സ്വപ്‌നയുടേത് വ്യാജ ബിരുദമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

cmsvideo
  All You Want To Know About Arun Balachandran CM's IT fellow. | Oneindia Malayalam
  സരിത്തിന്റെ വീട്ടില്‍ നിന്നും...

  സരിത്തിന്റെ വീട്ടില്‍ നിന്നും...

  സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിരിക്കുകയാണ്. സരിത്തിന്റെ വീട്ടില്‍ നിന്നാണ് തെളിവ് ലഭിച്ചത്. കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കാന്‍ ഉപയോഗിച്ച ലാപ്പ്‌ടോപ്പും സീല്‍ നിര്‍മിച്ച യന്ത്രം എന്നിവയാണ് പിടിച്ചെടുത്തത്. വിദേശ കറന്‍സിയും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് ക്ലിയറന്‍സിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി. സരിത്തിന്റെ സുഹൃത്ത് അഖിലിനോടും കസ്റ്റംസ് സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്.

  ഗണ്‍മാന്‍ പറയുന്നത്

  ഗണ്‍മാന്‍ പറയുന്നത്

  താന്‍ നിരപരാധിയാണെന്ന് ഗണ്‍മാന്‍ ജയഘോഷ് പറയുന്നു. ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരിക്കുകയാണ്. കൈയ്യില്‍ മുറിവേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. അവശനിലയില്‍ കണ്ടെത്തിയത് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൈയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ടയാണ് മുറിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതോടൊപ്പം ഇയാള്‍ ബ്ലേഡ് വിഴുങ്ങുകയും ചെയ്തു. മുറിവിന് ആഴമുണ്ടെങ്കില്‍ ശസ്ത്രക്രിയ തന്നെ വേണ്ടി വരും. ജയഘോഷിന് പലരില്‍ നിന്നും ഭീഷണിയുണ്ടെന്നാണ് പറയപ്പെടുന്നത്.

  സരിത്ത് കസ്റ്റഡിയില്‍

  സരിത്ത് കസ്റ്റഡിയില്‍

  സരിത്തിനെ ഏഴ് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇതോടെ എല്ലാ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം. കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം നയതന്ത്ര പാഴ്‌സലില്‍ 25 കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി സരിത്ത് ബാഗ് തുറക്കും മുമ്പ് അഭിഭാഷകനോട് പറഞ്ഞിരുന്നു. ഇക്കാര്യം അഭിഭാഷകന്‍ കേസരി കൃഷ്ണന്‍ നായര്‍ തന്നെ പറഞ്ഞു. അറ്റാഷെയ്ക്ക് വലിയ പങ്കുണ്ടെന്നും ഇയാള്‍ പറഞ്ഞു. അറ്റാഷെ സരിത്തിനെ കുടുക്കുമെന്നും പറഞ്ഞിരുന്നു.

  English summary
  customs conduct raid at faisal fareed's home and sealed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X