പാർവതിയെ തെറിവിളിക്കുന്നവർ മമ്മൂട്ടി ഫാൻസല്ല! എതിർസ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കും...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മമ്മൂട്ടി അഭിനയിച്ച കസബയെ വിമർശിച്ചതിന് നടി പാർവതിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഫേസ്ബുക്കടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടിയെ പരസ്യമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പലരുടെയും പ്രസ്താവനകൾ.

ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ രണ്ടര മണിക്കൂർ! സുരേഷ് ഗോപി ശരിക്കും വിയർത്തു...

ദിലീപേട്ടനും കാവ്യയും ഒരുമിച്ച് ബാത്ത്റൂമിൽ പോയി! തിരികെ വന്നത്... റിമി ടോമി അമേരിക്കയിൽ കണ്ടത്...മൊഴി പുറത്ത്...

ഇതിനിടെ പാർവതിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ള സംഘടനകൾ പാർവതിക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. മമ്മൂട്ടി ഫാൻസുകാരാണ് നടിയെ അധിക്ഷേപിക്കുന്നതെന്നാണ് പൊതുവെയുണ്ടായിരുന്ന വിലയിരുത്തൽ. കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്ത പാർവതിയെ വെറുതെ വിടില്ലെന്ന തരത്തിലായിരുന്നു മിക്ക മമ്മൂട്ടി ആരാധകരുടെയും അഭിപ്രായപ്രകടനങ്ങൾ.

 വിശദീകരണം...

വിശദീകരണം...

എന്നാൽ നടിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് തങ്ങളെല്ലെന്നാണ് മമ്മൂട്ടി ഫാൻസിന്റെ വിശദീകരണം. 'മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ' എന്ന മമ്മൂട്ടി ഫാൻസിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഇവർ വിശദീകരണം നൽകിയിരിക്കുന്നത്.

എതിർസ്വരങ്ങൾ...

എതിർസ്വരങ്ങൾ...

എതിർസ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്ന മമ്മൂട്ടിയെ പോലെ ആരാധകരും അതേ പാതയാണ് പിന്തുടരുന്നതെന്നാണ് മമ്മൂട്ടി ഫാൻസിന്റെ വിശദീകരണ കുറിപ്പിൽ പറയുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ- എംഎഫ്ഡബ്യൂഎഐ, കേരള സ്റ്റേറ്റ് എന്ന ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വിശദീകരണ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

കർശന നിലപാട്...

കർശന നിലപാട്...

''ചലച്ചിത്രമേഖലയെ ഒരു കുടുംബമായും, സഹതാരങ്ങളെ കുടുംബാംഗങ്ങളായും പരിഗണിക്കുന്നയാളാണ് മമ്മൂക്കയെന്നതിന് പുതുതായി ഉദാഹരണങ്ങളൊന്നും വേണ്ട. തന്റെ പേരില്‍ ചലച്ചിത്ര കുടുംബത്തിലെ സഹപ്രവര്‍ത്തകരെയോ, മറ്റേതെങ്കിലും വ്യക്തികളെയോ അധിക്ഷേപിക്കുന്നതും മറ്റുള്ളവരുടെ സിനിമകളെ ആക്രമിക്കുന്നതും ഒരു ഘട്ടത്തിലും പിന്തുണക്കുന്ന ആളല്ല മമ്മൂട്ടി. പല ഘട്ടങ്ങളിലും ആരാധകരോടും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യത്തില്‍ തന്റെ കര്‍ശന നിലപാട് മമ്മൂക്ക അറിയിച്ചിട്ടുണ്ട്.

 സ്വാതന്ത്ര്യമുണ്ട്...

സ്വാതന്ത്ര്യമുണ്ട്...

മമ്മൂക്കയുടെ സിനിമയെയും കഥാപാത്രത്തെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആസ്വാദകര്‍ക്കുമുണ്ട്. വിമര്‍ശനങ്ങളോടും വിയോജിപ്പുകളോടും ആശയപരമായ സംവാദമാണ് വേണ്ടത് അസഹിഷ്ണുതയല്ലെന്ന് വിശ്വസിക്കുന്നവരാണ് മമ്മൂട്ടി ആരാധകരും.

ഇതിനു മുൻപ്...

ഇതിനു മുൻപ്...

കസബയെ പാര്‍വതി വിമര്‍ശിക്കുന്നതിന് എത്രയോ മുമ്പ് ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളായി മാറിയപ്പോള്‍ ആ ട്രോളുകളില്‍ പലതും സ്വന്തം ഫേസ്ബുക്ക് പേജില്‍ മമ്മൂക്ക ഷെയര്‍ ചെയ്തിരുന്നു. ആക്ഷേപഹാസ്യത്തിന്റെ മോഡേണ്‍ രൂപമെന്നാണ് അതിന് അടിക്കുറിപ്പ് നല്‍കിയത്. എതിര്‍സ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്ന ഈ മഹാനടന്റെ ആരാധകരും ആ പാതയാണ് പിന്തുടരുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ...

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടന ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്കും മറ്റ് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സംഘടനയുടെ ഔദ്യോഗിക ഭാരവാഹികളും, എല്ലാ അംഗങ്ങളും ഈ മഹാനടന്റെ പേരിലുള്ള സംഘടനയുടെ കര്‍മ്മമേഖല പൊതുസേവനമാകണം എന്ന ചിന്തയിലാണ് കുറേ കാലമായി പ്രവര്‍ത്തിക്കുന്നത്.

 ക്ഷേമ പ്രവർത്തനങ്ങളും...

ക്ഷേമ പ്രവർത്തനങ്ങളും...

ഹൃദ്രോഗ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും, ആദിവാസികുടികളിലെ സർവ്വോന്മുഖ ക്ഷേമ പ്രവർത്തനങ്ങളും , ആയിരക്കണക്കിന് നിർധനരെ കാഴ്ചയുടെ ലോകത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന "കാഴ്ച " പദ്ധതിയും , നിരാലംബരായ വൃക്ക രോഗികളെ സഹായിക്കുന്ന " സുകൃതം " പദ്ധതിയും
ഉൾപ്പടെ നമുക്ക് ചുറ്റുമുള്ളവർക്കു കൈത്താങ്ങാകാനുമാണ് ഞങ്ങള്‍ക്കൊപ്പമുള്ളവര്‍ ശ്രമിക്കുന്നത്.

അവകാശവാദം ഉന്നയിച്ച്...

അവകാശവാദം ഉന്നയിച്ച്...

മമ്മൂട്ടിയുടെ പേരോ ചിത്രമോ ഉപയോഗിച്ചും, മമ്മൂട്ടിയുടെ ആരാധകരെന്ന അവകാശവാദമുന്നയിച്ചും ആര്‍ക്കെതിരെയും അധിക്ഷേപം നടത്തുന്നതും, സൈബര്‍ ആക്രമണവും മമ്മൂട്ടിയോ, അദ്ദേഹത്തോടുള്ള സ്‌നേഹത്താല്‍ രൂപമെടുത്ത സംഘടനയോ ഒരു തരത്തിലും അംഗീകരിക്കുന്നില്ല.
അങ്ങനെയുള്ളവരുടെ പ്രവര്‍ത്തികള്‍ക്ക് സംഘടന ഉത്തരവാദികളുമല്ല''.

ഉത്തരവാദികളല്ല...

ഉത്തരവാദികളല്ല...

പാർവതിക്കെതിരെ അധിക്ഷേപം നടത്തുന്നവരെ ഫാൻസ് അസോസിയേഷൻ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും, അങ്ങനെയുള്ളവരുടെ പ്രവർത്തികൾക്ക് സംഘടന ഉത്തരവാദികളല്ലെന്നും വ്യക്തമാക്കിയാണ് മമ്മൂട്ടി ഫാൻസിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cyber attack against actress parvathy;mammootty fans response through fb page.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്