കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലോഫര്‍ വരുന്നു; കേരളവും ചുഴലിക്കാറ്റ് ഭീതിയില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ചുഴലിക്കാറ്റ് ഭീതിയില്‍ കേരള തീരവും. ഹുദ്ഹുദ് ചുഴലിക്കാറ്റിന് ശേഷം അറബിക്കടലില്‍ രൂപം കൊണ്ട നിലോഫര്‍ ചുഴലിക്കാറ്റ് കേരളത്തിനും ഭീഷണിയായേക്കും എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കേരളത്തെ ചുഴലിക്കാറ്റ് കാര്യമായ രീതിയില്‍ ബാധിക്കില്ലെന്നാണ് സൂചന. എങ്കിലും കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ദുരന്ത നിവാരണ സേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Nilofer Cyclone

കേരള തീരത്താണ് ചുഴലിക്കാറ്റ് രൂപം കൊണ്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴക്ക് കാരണമായ ന്യനമര്‍ദ്ദമാണ് ഇപ്പോള്‍ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിട്ടുള്ളത്. ഗുജറാത്തിനെയായിരിക്കും കാറ്റ് രൂക്ഷമായി ബാധിക്കുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍കരുതല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അറബിക്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതവും അറബിക്കടലിന് മുകളിലൂടെ വിമാന ഗതാഗതവും നിലോഫര്‍ ചുഴലിക്കാറ്റ് തടസ്സപ്പെടുത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരള തീരത്ത് ഇത് 50 മുതല്‍ 60 കിലോമീറ്റര്‍ വരെ ആയിരിക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്ര പാലിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാകിസ്താന്‍ തീരത്തേയും ചുഴലിക്കാറ്റ് രൂക്ഷമായി ബാധിച്ചേക്കും. പാകിസ്താനിലും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ രാജ്യം രണ്ടാമത്തെ ശക്തമായ ചുഴലിക്കാറ്റിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

English summary
Cyclone Nilofar to hit Gujarat coast, threat to Kerala also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X