കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ചുഴലിക്കാറ്റ്; മരിച്ചവരുടെ കുടുംബത്തിന് ജോലി; കൂടതല്‍ വാഗ്ദാനങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപവീതം നല്‍കിയ സര്‍ക്കാര്‍ ഇവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു. ഓഖി കെടുതികളില്‍ കേന്ദ്രസര്‍ക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായതായി മന്ത്രി മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് താത്കാലികമായി ഒരാഴ്ച 2000 രൂപവീതം നല്‍കും. ഓരോ ദിവസവും മുതിര്‍ന്നവര്‍ക്ക് 60 രൂപവീതവും കുട്ടികള്‍ക്ക് 45 രൂപവീതവും നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രത്യേക പാക്കേജിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ അടുത്ത ദിവസംതന്നെ കാണും.

ockhi

ഓഖി ദുരന്തത്തില്‍പെട്ട് ഗോവ തീരത്തെത്തിയ 16 ബോട്ടുകളില്‍ നാലെണ്ണം കൂടി ശനിയാഴ്ച കൊച്ചിയിലേക്കു പുറപ്പെടും. ഓരോ ബോട്ടിനും 750 ലിറ്റര്‍ ഡീസലും 2500 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഗോവയിലെത്തിയ ഉദ്യോഗസ്ഥര്‍ കൈമാറിയിരുന്നു. 16 ബോട്ടുകളും മത്സ്യത്തൊഴിലാളികളുമാണ് കാറ്റില്‍ അകപ്പെട്ട് ഗോവന്‍ തീരത്തെത്തിയത്. അതിനിടെ, ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നാടിന്റെ നാനാ ഭാഗത്തുനിന്നും സഹായമെത്തുന്നുണ്ട്.

 കെപിസിസി പ്രസിഡന്റാകാന്‍ സ്വയം പ്രചരണവുമായി കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകാന്‍ സ്വയം പ്രചരണവുമായി കെ സുധാകരന്‍

English summary
Cyclone Ockhi: Kerala government announces job for kin of deceased fishermen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X