കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡി സിനിമാസും കലാഭവന്‍ മണിയും തമ്മിലെന്ത്? ദിലീപിനൊപ്പം മണിയും? ഒടുവിലെങ്ങനെ ദിലീപിന്റെ സ്വന്തം?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യവുമായി മണിയുടെ സഹോദരന്‍ രംഗത്തെത്തിയത് അടുത്ത ദിവസമായിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അത്.

എന്നാല്‍ ഇപ്പോള്‍ ആ വിവാദം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ഉള്ള ഡി സിനിമാസ് എന്ന മള്‍ട്ടി പ്ലക്‌സില്‍ കലാഭവന്‍ മണിയ്ക്കും തുടക്കത്തില്‍ പങ്കാളിത്തം ഉണ്ടായിരുന്നു എന്നാണ് സൂചന.

ദിലീപ്, മണി എന്നതിന്റെ ചുരുക്കെഴുത്തായ ഡിഎം സിനിമാസ് എന്ന പേരിലാണത്രെ അത് തുടങ്ങാനിരുന്നത്. പിന്നീടെങ്ങനെ അത് വെറും ഡി സിനിമാസ് ആയി എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

കലാഭവന്‍ മണിക്കും നിക്ഷേപം?

കലാഭവന്‍ മണിക്കും നിക്ഷേപം?

ദീലിപിന്റെ ചാലക്കുടിയിലുള്ള ഡി സിനിമാസ് എന്ന മള്‍ട്ടിപ്ലക്‌സില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി സൂചന എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ദിലീപിന്റെ സ്വന്തം സ്ഥാപനം എന്ന രീതിയില്‍ ആണ് ഇത് അറിയപ്പെടുന്നത്.

ഉമസ്ഥത സംബന്ധിച്ച് തര്‍ക്കം?

ഉമസ്ഥത സംബന്ധിച്ച് തര്‍ക്കം?

ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന് ശേഷം ഉടമസ്ഥാവകാശം സംബന്ധിച്ച് മണിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട്.

അഡ്വാന്‍സ് നല്‍കിയത് മണി?

അഡ്വാന്‍സ് നല്‍കിയത് മണി?

ചാലക്കുടിയില്‍ ഡി സിനിമാസ് നില്‍ക്കുന്ന സ്ഥലം ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തത് കലാഭവന്‍ മണിയാണ് എന്നാണ് പറയുന്നത്. ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കിയതും മണിയായിരുന്നത്രെ.

ഡിഎം സിനിമാസ്...പക്ഷേ

ഡിഎം സിനിമാസ്...പക്ഷേ

ഡിഎം സിനിമാസ് എന്ന പേരില്‍ ആയിരിക്കും ചാലക്കുടിയില്‍ തീയേറ്റര്‍ സമുച്ചയം തുടങ്ങുക എന്ന് കലാഭവന്‍ മണി തന്നെ പലരോടും പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദിലീപ്-മണി എന്നതിന്റെ ചുരുക്കെഴുത്തായിരിക്കും ഡിഎം സിനിമാസ് എന്നും പറഞ്ഞിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

കൊല്ലത്ത് തുടങ്ങാന്‍ ആഗ്രഹം

കൊല്ലത്ത് തുടങ്ങാന്‍ ആഗ്രഹം

തീയേറ്റര്‍ സമുച്ചയം കൊല്ലം കൊട്ടാരക്കരയില്‍ തുടങ്ങാന്‍ ആയിരുന്നത്രെ ദിലീപ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കലാഭവന്‍ മണിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ചാലക്കുടിയില്‍ തന്നെ തുടങ്ങുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആരോപണം നിലനില്‍ക്കുമ്പോള്‍

ആരോപണം നിലനില്‍ക്കുമ്പോള്‍

കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം നിലനില്‍ക്കുമ്പോള്‍ ആണ് ഇത്തരം ഒരു ആരോപണം ഉയര്‍ന്ന് വരുന്നത് എന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐ സംഘം അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിപക്ഷ എംഎല്‍എയ്ക്കും പങ്കാളിത്തം?

പ്രതിപക്ഷ എംഎല്‍എയ്ക്കും പങ്കാളിത്തം?

ചാലക്കുടിയിലെ ഡി സിനിമാസില്‍ ഒരു പ്രതിപക്ഷ എംഎല്‍എയ്ക്കും പങ്കാളിത്തമുള്ളതായി ചില റിപ്പോര്‍ട്ടുകളുണ്ട്. ബിനാമി പങ്കാളിത്തം ആണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെയില്ല.

നേരത്തേയും സംശയം?

നേരത്തേയും സംശയം?

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദിലീപനെ നേരത്തേ സംശയം ഉണ്ടായിരുന്നു എന്നാണ് സഹോദരന്‍ പറയുന്നത്. ഇക്കാര്യം അന്ന് പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നത്രെ. പക്ഷേ, പോലീസ് അന്ന് അത് പരിഗണിച്ചില്ല എന്നാണ് ആക്ഷേപം.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍

ദിലീപുമായി കലാഭവന്‍ മണിക്ക് ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് സഹോദരന്റെ ആരോപണം. അതുകൊണ്ട് തന്നെ കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം എന്നണ് ആവശ്യം.

 ഒറ്റത്തവണ മാത്രം

ഒറ്റത്തവണ മാത്രം

കലാഭവന്‍ മണിയുടെ മരണ ശേഷം ദിലീപ് ഒറ്റത്തവണ മാത്രമാണ് വീട്ടില്‍ വന്നത് എന്നും സഹോദരന്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സിനമ രംഗത്ത് അത്രയേറെ അടുപ്പം സൂക്ഷിച്ചിരുന്നവരായിരുന്നു കലാഭവന്‍ മണിയും ദിലീപും.

English summary
D Cinemaas: New controversy; Kalabhavan Mani had investments in Dileep's venture- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X