പിണറായി സത്യം മറയ്ക്കുന്നു; എല്ലാം പോലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി...
കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന് ഏകാധിപത്യ പ്രവണതയെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തലശേരിയിലെ ദളിത് യുവതികളു
ടെ അറസ്റ്റിനെപറ്റി അറിയില്ലന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഞെട്ടിക്കുന്നതും അത്ഭുതപ്പടുത്തുന്നതുമാണ്. എല്ലാം പോലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണ് ഇവിടെ ഒരു മുഖ്യമന്ത്രിയെന്ന് സുധീരന്‍ ചോദിച്ചു.
കണ്ണൂര്‍ മജിസ്‌ട്രേറ്റിനെതിരെയും സുധീരന്‍ രൂക്ഷ വിമര്‍ശനം നടത്തി. കണ്ണൂരില്‍ അറസ്റ്റിലായ യുവതികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ജ്യാമ്യാപേക്ഷ കൊടുത്തില്ല എന്നാണ് വാര്‍ത്തകല്‍ വരുന്നത്. ദളിത് യുവതികള്‍ ജാമ്യത്തിനായി കണ്ണൂര്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചപ്പോള്‍ അപേക്ഷ സ്വീകരിച്ചില്ല എന്നതാണ് സത്യം. മജിസ്‌ട്രേറ്റിന്റെ നടപടി ദുരൂഹമാണെന്നും സുധീരന്‍ പറഞ്ഞു.

കോടതിയിലെത്തിയിട്ടും യുവതികള്‍ക്ക് നീതി കിട്ടിയില്ല. യുവതികള്‍ക്ക് നീതി ലഭിക്കുന്നതിന് കോണ്‍ഗ്രസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി ഇത്രയേറെ വിവാദമായ ഒരു സംഭവം അറിഞ്ഞില്ലെന്നും പോലീസനിടോ ചോദിക്കാന്‍ പറയുന്നതും നിഷേധാത്മകമാണ്. സത്യം മറച്ചു വയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
കുട്ടിമാക്കൂലില്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന കേസില്‍ ദളിത് സഹോദരിമാരെ കൈകുഞ്ഞിനെയുള്‍പ്പടെ ജയിലിലടച്ച പോലീസ് നടപടിയിലും കോടതി ഉത്തരവും വലിയ പ്രതിഷേധം നടക്കുകയാണ്. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കറിയില്ലെന്നും പോലീസിനോട് ചോദിക്കാനുമായിരുന്നു പിണറായിയുടെ മറുപടി. മുഖ്യമന്ത്രി നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം അക്രമങ്ങളെ ന്യായികരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുറ്റപ്പെടുത്തി. നാടിന് അപമാനമാണ് സംഭവം. നടപടിയെടുത്തില്ലെങ്കില്‍ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. പിണറായിയുടെ പ്രതികരണം ജനാധിപത്യകേരളത്തിന് അപമാനകരണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പിണറായിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനം നടത്തി. കേരളത്തില്‍ പോലീസ് രാജ് ആണോ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം കുട്ടിമാക്കൂലില്‍ ദളിത് സഹോദരിമാരിമാരായ അഖിലയുടെയും അഞ്ജനയുടെയും അറസ്റ്റില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം. അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റായ നീക്കമുണ്ടായിട്ടില്ലെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്തായാലും ദളിത് യുവതികള്‍ക്കെതിരെ ഉണ്ടായ അതിക്രമവും പോലീസ് നടപടിയും പിണറായിയുടെ പ്രതികരണവുമെല്ലാം രാഷ്ട്രീയ ആയുധമാക്കൊനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.












Click it and Unblock the Notifications