കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് സംരംഭകയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, ജോലിസ്ഥലത്ത് നിന്ന് പുറത്താക്കി, സംഭവം പിറവത്ത്

Google Oneindia Malayalam News

പിറവം: ദളിത് യുവ സംരംഭകയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി ആരോപണം. എറണാകുളം പിറവത്തെ തിരുമാറാഡിയില്‍ പ്രവര്‍ത്തിയ്ക്കുന്ന റൂറല്‍ ഐടി പാര്‍ക്കിലെ യുവ സംരഭകയെ മേലുദ്യോഗസ്ഥന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിയ്ക്കുകയും ജോലിസ്ഥലത്ത് നിന്ന് ഇറക്കി വിടുകയും ചെയ്തുവെന്നാണ് ആരോപണം.

തിരുമാറാഡിയിലെ റൂറല്‍ ഐടി പാര്‍ക്കിലെ യുവ സംരഭകയായ സൗമ്യ ദേവിയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഐടി പാര്‍ക്ക് സിഇഒ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഐടി പാര്‍ക്കില്‍ ബി പോസിറ്റീവ് മാനേജ്‌മെന്റ് എന്ന പേരില്‍ സോഫ്ട് വെയര്‍ സ്ഥാപനം നടത്തി വരികയാണ് സൗമ്യ.

Racism

ബിസിനസ് മോശമായതോടെ കഴിഞ്ഞ ആറ് മാസത്തെ വാടക നല്‍കാന്‍ ഇവര്‍ക്കായില്ല. ഇക്കാര്യത്തെച്ചൊല്ലി കമ്പനി സിഇഒ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് സൗമ്യ പറയുന്നത്. എന്നാല്‍ ഡെപ്പോസിറ്റ് പോലും നല്‍കാതെയാണ് സൗമ്യയ്ക്ക് സംരഭം ആരംഭിയ്ക്കുന്നതിനുള്ള അനുമതി നല്‍കിയതെന്നും ഐടി പാര്‍ക്ക് സിഇഒ പറയുന്നു. ആറ് മാസത്തെ വാടക ചോദിച്ചപ്പോള്‍ നിഷേധാത്മക നിലപാടാണ് യുവതി സ്വീകരിച്ചതെന്നും താന്‍ നടപടിയെടുക്കുകയാണുണ്ടായതെന്നും സിഎഇ പറയുന്നു.

English summary
Superior Officer insulted a Dalit woman, calling her caste name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X