• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രളയശേഷം മീനുകളുടെ ചാകര.. തോടുകളിലടക്കം വലിയ മീനുകള്‍.. ആളെ കൊല്ലും "പിരാനയും"!! ഭീതിയില്‍ ജനങ്ങള്‍

 • By Desk
cmsvideo
  ആളെ കൊല്ലി പിരാന നമ്മുടെ പുഴകളിൽ ? | Oneindia Malayalam

  പ്രളയക്കെടുതിയില്‍ ഉഴലുകയാണ് കേരളം. പതിയെ പതിയെ വെള്ളം ഇറങ്ങി തുടങ്ങിയിട്ടേ ഉള്ളൂ. എന്നാല്‍ പ്രളയത്തില്‍ കയറിയ വെള്ളം ഇറങ്ങിയതോടെ വലിയ മീനുകളാണ് പുഴയിലും ഇടത്തോടുകളിലുമടക്കം ധാരാളമായി എത്തിയിരിക്കുന്നത്.

  പിണറായിയിലെ സൗമ്യയുടെ ഡയറിക്കുറിപ്പിലെ അവന്‍? കൊലയാളിയുടെ പേര്.. കേസില്‍ നിര്‍ണായക വഴിത്തിരിവ്

  വെറുതേയൊന്ന് ചൂണ്ടയിട്ടാല്‍ പോലും മീനുകള്‍ കുടുങ്ങുന്നുനെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൊലയാളി മീനമായ പിരാനയും പുഴയില്‍ ധാരാളം എത്തിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

  മീനുകളുടെ ചാകര

  മീനുകളുടെ ചാകര

  പെരിയാറിലെ വരാപ്പുഴ, പള്ളിക്കടവ്, ചേരാനല്ലൂര്‍ കടവ്, ബ്ലായിക്കടവ്, ചൗക്ക തുടങ്ങിയവിടങ്ങളിലെല്ലാം മീനുകളുടെ വന്‍ ചാകരയാണ് കണ്ടെത്തിയത്. ചൂണ്ടയിടുന്ന ആര്‍ക്കും വലിയ മീനുകളേയാണ് ലഭിക്കുന്നത്.

  കൂടു കൃഷി മീന്‍

  കൂടു കൃഷി മീന്‍

  പെരിയാറില്‍ നടത്തിയിരുന്ന കൂടു കൃഷിയിലെ മീനുകളാണ് പ്രളയ്തതെ തുടര്‍ന്ന് പുഴയിലേക്ക് വ്യാപകമായി എത്തിയിരിക്കുന്നത്. ഇവ പുഴയില്‍ മാത്രമല്ല ചെറിയ ഇടത്തോടുകളില്‍ പോലും ധാരാളമായി എത്തിയിട്ടുണ്ട്.

  ആളെ കൊല്ലി പിരാന

  ആളെ കൊല്ലി പിരാന

  വലിയ ചെമ്പല്ലിയും കാളാഞ്ചിയുമാണ് ധാരാളമായി എത്തിയിരിക്കുന്നത്. അതേസമയം ചൂണ്ടയിടുന്നവരെ ഭയപ്പെടുത്തി ആളെക്കൊല്ലി മത്സ്യം പിരാനയും ധാരാളമായി പുഴയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് മത്സ്യതൊഴിലാളികള്‍ക്കിടയില്‍ വന്‍ ആശങ്ക തീര്‍ത്തിട്ടുണ്ട്.

  പെറ്റ് പെരുകും

  പെറ്റ് പെരുകും

  പെട്ടെന്ന് പെറ്റ് പെരുകുന്ന കൂട്ടത്തിലുള്ള മീനുകളാണ് പിരാന. വേമ്പനാട്ട് കായലിലും ഇവ ധാരാളമായി എത്തിയിട്ടുണ്ട്.ചെറു മത്സ്യങ്ങളേയും ജന്തുവര്‍ഗങ്ങളേയും തിന്നുന്നതിനാല്‍ പിരാനയെ വളര്‍ത്തുന്നത് മത്സ്യവകുപ്പ് വിലക്കിയിട്ടുണ്ട്.അതേസമയം ഇവ പെട്ടെന്ന് വളരുമെന്നതിനാല്‍ പല മത്സ്യ കര്‍ഷകരും ഇതിനെ രഹസ്യമായി വളര്‍ത്തുന്നുണ്ട്.

  ചൂണ്ടയില്‍

  ചൂണ്ടയില്‍

  സ്വകാര്യ കുളങ്ങളിലാണ് ഇവയെ ധാരാളമായി വളര്‍ത്താറുള്ളത്. വെള്ളം കയറിയപ്പോള്‍ അവ കൂട്ടമായി പുഴയിലേക്ക് എത്തിയതാകാം എന്നാണ് കണക്കാക്കുന്നത്. അതേസമയം പുഴയില്‍ ചൂണ്ടയിടുമ്പോഴാണ് ഇവയെ ധാരാളമായി കിട്ടുന്നത്. വല വീശിയാലും കൂര്‍ത്ത പല്ലുകള്‍ കൊണ്ട് ഇവ വല കടിച്ച് കീറി രക്ഷപ്പെടും.

  മരണം വരെ

  മരണം വരെ

  10 വര്‍ഷം ആയുസുള്ള ഈ മത്സ്യം കൂട്ടമായി ആക്രമിച്ചാല്‍ മരണം വരെ സംഭവിക്കാം. അതുകൊണ്ട് തന്നെ പിരാനയെ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉടന്‍ പരിശോധിച്ച് കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  ആവാസ വ്യവസ്ഥ

  ആവാസ വ്യവസ്ഥ

  അതിശക്തമായ മഴയും ഉരുള്‍പൊട്ടലുമെല്ലാം ഉള്‍നാടന്‍ മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം പ്രളയം കടലിലെ മത്സ്യോത്പാദനം വര്‍ധിപ്പിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

  നിലനില്‍പ്പ്

  നിലനില്‍പ്പ്

  ചാളയും അയലും കുറയും
  ചെളിയും ഒഴുക്കും മത്സ്യസമ്പത്തിനെ തകര്‍ത്തെറിഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തല്‍, മീന്‍ കുഞ്ഞുങ്ങളുടെ നിലനില്‍പ് പോലും അപകടത്തില്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്.

  ചാളയും അയലും കുറയും

  ചാളയും അയലും കുറയും

  കൂടാതെ പ്രളയം അടിച്ചു കയറിയ തീരക്കടലില്‍ ഉപ്പിന്‍റെ അംശം കൂടിയതിനെ തുടര്‍ന്ന് അയല , ചാള തുടങ്ങിയ മത്സ്യങ്ങളുടെ അളവും കുറയാന്‍ സാധ്യത ഉണ്ടത്രേ.

  English summary
  dangerous pirana fish found from vempanattu kayal

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more