ഈ അച്ഛൻ എന്ത് ക്രൂരൻ; സ്വന്തം മകളെ ചെയ്തത്... മരണം വരെ കഠിന തടവ്, സംഭവം ആലപ്പുഴയിൽ

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: ഇങ്ങനെയും ഉണ്ടോ അച്ഛൻമാർ. സ്വന്തം മകളെ കാമകണ്ണോടെ നോക്കുന്ന അച്ഛന്മാർ‌ കേരളത്തിൽ സുലഭം. ആലപ്പുഴയിൽ മകളെ പീഡിപ്പിച്ച് അച്ഛനെ മറണം വരെ കഠിനതടവിലിടാനും രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. പ്രതി മരണംവരെ ശിക്ഷ അനുഭവക്കണമെന്ന് ആലപ്പുഴ ജില്ലാ പോക്‌സോ പ്രത്യേക കോടതിയുടെ വിധിയില്‍ പരാമര്‍ശം ഉണ്ട്. പുളിങ്കുന്ന് സ്വദേശി ബാബു (52)വിനെയാണ് ശിക്ഷിച്ചത്.

ഭർത്തൃമാതാവിനെ ഏണിപ്പടിയിൽ നിന്നും തള്ളിയിട്ടു; കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു... പയ്യന്നൂരിൽ!

കറക്കം ബൈക്കിൽ... പണി നഗ്നത പ്രദർശനവും, സ്ത്രീകളോട് അസഭ്യം പറയലും, പിന്നെ... ടെക്കി അവസാനം കുടുങ്ങി

2014ലായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ഥിയായ കുട്ടി അറിയാതെ സേഫ്റ്റി പിന്‍ വിഴുങ്ങി ആസ്​പത്രിയില്‍ ചികിത്സയിലിരിക്കേ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. അച്ഛനെ പേടിയാണെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ മദ്യപനായതു കൊണ്ട് പറഞ്ഞതാണെന്നാണ് കരുതിയത്. എന്നാൽ അങ്ങിനെയല്ലെന്ന് ഡോക്ടറുടെ വാക്കുകളിൽ നിന്നാണ് അമ്മയും പുറം ലോകവും അറിഞ്ഞത്. ആസ്​പത്രിയില്‍ ചികിത്സയിലിരിക്കേ കൂട്ടിരിപ്പിന് എത്തിയപ്പോഴും അച്ഛന്‍ മകളെ ഉപദ്രവിച്ചിരുന്നു.

മകളെ പല തവണ പീഡിപ്പിച്ചു

മകളെ പല തവണ പീഡിപ്പിച്ചു

ഡോക്ടര്‍ ആലപ്പുഴ വനിതാ സെല്‍ എസ്ഐയെ വിവരം അറിയിച്ചപ്പോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. മദ്യപനായ അച്ഛന്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചതായിട്ടാണ് പ്രോസിക്യൂഷൻ കേസ്.

അമ്മ ഉൾപ്പടെ 11 സാക്ഷികൾ‌

അമ്മ ഉൾപ്പടെ 11 സാക്ഷികൾ‌

പുളിങ്കുന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ബിനു, വി.എസ്. ദിനരാജ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ച് കേസ് അന്വേഷിച്ചത്. കേസില്‍ അമ്മ ഉള്‍പ്പെടെ 11 സാക്ഷികളുടെ മൊഴിയും 10 രേഖകളും കോടതി തെളിവാക്കി.

ആദ്യ കേസ്

ആദ്യ കേസ്

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമത്തില്‍നിന്നുള്ള സംരക്ഷണ നിയമപ്രകാരം (പോക്‌സോ) ആലപ്പുഴ ജില്ലയില്‍ ആദ്യമായി വിചാരണചെയ്ത് ശിക്ഷിക്കുന്ന കേസാണിത്.

പിഴ തുക അച്ഛൻ മകൾക്ക് നൽകണം

പിഴ തുക അച്ഛൻ മകൾക്ക് നൽകണം

പോക്‌സോ നിയമപ്രകരം ഒരു ലക്ഷം രൂപയും ബലാത്സംഗ കുറ്റത്തിന് ഒരു ലക്ഷം രൂപയും വീതം പിഴയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഈ തുക അച്ഛന്‍ മകള്‍ക്ക് നല്‍കണം.

സർക്കാർ നഷ്ടുപരിഹാരം നൽകും

സർക്കാർ നഷ്ടുപരിഹാരം നൽകും

പോക്‌സോ നിയമപ്രകാരം മൂന്നു ലക്ഷം രൂപ പെണ്‍കുട്ടിക്ക് മൂന്നു മാസത്തിനകം നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കാനും കോടതി നിര്‍ദേശം ഉണ്ട്.

ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി

ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി

ബലാത്സംഗ കുറ്റത്തിനും ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് പോക്‌സോ പ്രത്യേക കോടതിയുടെ ചുമതലുള്ള ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Daughter molested by father in Alappuzha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്