സോഷ്യല്‍ മീഡിയകളിലെ ഇടതുപക്ഷ ശബ്ദം നിലച്ചു...ഡേവിസ് തെക്കേക്കര ഓര്‍മയായി

  • By: Sooraj
Subscribe to Oneindia Malayalam

തൃശൂര്‍: സോഷ്യല്‍ മീഡിയകളില്‍ ഇടതുപക്ഷത്തിനു വേണ്ടി ശക്തമായ ശബ്ദമുയര്‍ത്തി ശ്രദ്ധേയനായ ഡേവിസ് തെക്കേക്കര അന്തരിച്ചു. അബൂദബിയില്‍ വച്ചാണ് മരണം സംഭവിച്ചത്. അബൂദബിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയായി റുവൈസിലുള്ള ഓയില്‍ റിഗ്ഗിലെ ജീവനക്കാരനായിരുന്നു ഡേവിസ്. ഹൃദയാഘാതമാണ് മരണത്തിനു കാരണം. തൃശൂര്‍ ജില്ലയിലെ മൂരിയാട് പഞ്ചായത്തിലെ ആനന്തപുരം സ്വദേശിയാണ്.

1

ഫേസ്ബുക്ക് ചര്‍ച്ചകളില്‍ ശക്തമായി ഇടതുപക്ഷത്തിനായി വാദിച്ചതിനെ തുടര്‍ന്നാണ് ഡേവിസ് ശ്രദ്ധിക്കപ്പെടുന്നത്. കൊച്ചിയിലെ പുതുവൈപ്പിനില്‍ ഗ്യാസ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനെതിരേ നടന്ന സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചു ഡേവിസ് എഴുതിയ കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു. ഡേവിസിന്റെ അകാല വിയോഗം ഞെട്ടലോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. ജൂലൈ 12നാണ് ഡേവിസ് അവസാനമായി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പോസ്റ്റ്.

2

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഡേവിസ് മരിച്ചെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്കൊന്നും സംഭവിച്ചിട്ടില്ല സഖാക്കളേയെന്നു പറഞ്ഞ് ഡേവിഡ് തിരിച്ചെത്തുകയായിരുന്നു. നേരത്തേ വ്യാജവാര്‍ത്ത വന്നതിനാല്‍ ഇപ്പോള്‍ അദ്ദേഹം മരിച്ചുവെന്ന തരത്തില്‍ വാര്‍ത്ത വന്നത് പലര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല. ഒടുവില്‍ രാത്രി വൈകിയാണ് ബഡാ സെയ്ദിലെ ആശുപത്രിയില്‍ ഡേവിസിന്റെ മൃതദേഹമുണ്ടെന്ന സ്ഥിരീകരണം വന്നത്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗള്‍ഫ് മേഖലിയിലെ സഹപ്രവര്‍ത്തകരും സിപിഎം അനുഭാവികളും.

English summary
Davis thekkekara who is popular in social media as cpm supporter died
Please Wait while comments are loading...