കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്.. മീശ പുസ്തകമാക്കി ഡിസി ബുക്ക്സ്! ബഹിഷ്ക്കരണ ഭീഷണി

Google Oneindia Malayalam News

കോഴിക്കോട്: അമ്പലത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് എസ് ഹരീഷിന്റെ മീശ എന്ന നോവലിന് നേര്‍ക്ക് സംഘപരിവാര്‍ വാളെടുത്തത്. തെറിവിളിച്ചും വ്യക്തിഹത്യയും കൊലവിളിയും മുഴക്കിയും നോവല്‍ പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിപ്പിക്കാനും അവര്‍ക്കായി.

എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനോടുള്ള സംഘപരിവാറിന്റെ അഹസിഷ്ണുത വെച്ച് പൊറുപ്പിക്കാന്‍ കേരളം തയ്യാറല്ല. ഡിസി ബുക്‌സ് മീശ പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. പിന്നാലെ ഡിസി ബുക്‌സിന് നേര്‍ക്കും സംഘപരിവാര്‍ വ്യാപക പ്രചാരണം അഴിച്ച് വിട്ടിരിക്കുന്നു. പുസ്തകം വാങ്ങില്ലെന്നാണ് ഭീഷണി. പുസ്തകം വാങ്ങി വായിക്കുന്ന കൂട്ടരാണെങ്കിൽ തലയിൽ ചാണകമാവില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയ തിരിച്ച് ചോദിക്കുന്നത്.

മീശ പുസ്കമായി

മീശ പുസ്കമായി

ഡിസി ബുക്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: പ്രിയമുള്ളവരേ, എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍.

ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ്

ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ്

മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ. സ്‌നേഹത്തോടെ

ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം.

പ്രതിഷേധവുമായി സംഘികൾ

പ്രതിഷേധവുമായി സംഘികൾ

പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഡിസിയുടെ തീരുമാനത്തിന് പിന്നാലെ സംഘികൾ സൈബർ ആക്രമണവും തുടങ്ങിയിരിക്കുന്നു. ഡിസി ബുക്സിനെ ബഹിഷ്കരിക്കാനാണ് ആഹ്വാനം. സംഘപരിവാർ അനുകൂലികളുടെ ഈ പുസ്തക ബഹിഷ്കരണ ആഹ്വാനത്തെ സോഷ്യൽ മീഡിയ ട്രോളിക്കൊല്ലുന്നുമുണ്ട്. ഡിസി ബുക്സിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ചില കമന്റുകൾ വായിക്കാം:

ഡിസി പ്രസിദ്ധീകരണങ്ങൾ വാങ്ങില്ല

ഡിസി പ്രസിദ്ധീകരണങ്ങൾ വാങ്ങില്ല

നിരന്തരം ഡിസി പ്രസിദ്ധീകരണങ്ങൾ വാങ്ങിയിരുന്ന എന്റെ പിന്തുണ ക്ഷേത്രത്തിൽ പോകുന്ന അമ്മയും പെങ്ങളും ഉള്ള ഒരു വിശ്വാസി എന്ന നിലയിൽ ഇനി മുതൽ ഉണ്ടാവില്ലെന്ന് എല്ലാവിധ വിനയത്തോടും കൂടി അറിയിക്കുന്നു എന്നാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്ന ആദ്യത്തെ കമന്റ് തന്നെ. പണത്തിനു മാതാവിനെയും വിൽക്കാം എന്നതാണ് കച്ചവട തന്ത്രം.. നല്ലത്... പക്ഷെ ജനം അത്തരം കച്ചവടക്കാരെ വിളിക്കുന്ന ഒരു പേരുണ്ട് അറിയാമല്ലോ എന്നാണ് സംവിധായകൻ അലി അക്ബർ കമന്റ് ചെയ്തിരിക്കുന്നത്.

തെരുവിൽ നേരിടണം

തെരുവിൽ നേരിടണം

ഹിന്ദുക്കളെ അവഹേളിക്കുന്ന പുസ്തകം വാങ്ങാൻ ഇവിടെ മേത്തന്മാർ റെഡിയാണെന്നു കമന്റ്‌ ഇട്ടു തുടങ്ങി, ഇതിൽ നിന്നും ഇവന്റെയൊക്കെ മനസ്സിലിരിപ്പ് മനസ്സിലായി, ഹിന്ദുവിന്റെ പിന്തുണ ഈ വിഷയത്തിൽ ഡിസി ബുക്സ് പ്രതീക്ഷിക്കേണ്ട ജന്തുക്കൾ ഉണ്ടാകും കൂടെ എന്ന് മറ്റൊരു കമന്റ്. ഇവിടെ കമന്റ് ഇടുകയല്ല വേണ്ടത്... നേതാക്കന്‍മാര്‍ ഇടപെട്ട് തെരുവില്‍ നേരിടുകയാണ് വേണ്ടത് എന്നും ചിലരുടെ പ്രതികരണങ്ങളുണ്ട്.

പ്രസ് കത്തിക്കുമെന്ന്

പ്രസ് കത്തിക്കുമെന്ന്

നിന്റെ പ്രെസ്സ് കത്തിക്കാൻ ഉള്ള പെട്രോൾ നിങ്ങൾ തന്നെ വാങ്ങി വെക്കുമോ, അതോ ഞങ്ങൾ കൊണ്ട് വരണോ? നീയൊന്നും ഹിന്ദു വർഗീയത കണ്ടിട്ടില്ലല്ലോ? കാണിച്ചു തരാം. വെയിറ്റ് എന്നാണ് ഒരു ഭീഷണി. ഒരുപാടു സന്തോഷം നൽകുന്ന വാർത്തയാണ്.. ഒപ്പം ആ തീക്കുനിയുടെ പർദ്ദയും,ജോസഫ് മാഷിന്റെ ചോദ്യപേപ്പറും, പാതിരിമാരുടെ കുമ്പസാര കഥകളും ഉടൻ പ്രസീദ്ധിക്കരിക്കും എന്ന് വിശ്വസിക്കുന്നു എന്ന തരത്തിലുള്ള പരിഹാസങ്ങളുമുണ്ട്.

വെല്ലുവിളിക്ക് മറുപടി

വെല്ലുവിളിക്ക് മറുപടി

താങ്കളുടെ ഈ കടുത്ത തീരുമാനം കൊണ്ട്‌ ഡി.സിക്കുണ്ടാകുന്ന കടുത്ത നഷ്ടം നികത്താൻ ജഗദീശ്വരൻ അവർക്ക്‌ ശക്തിനൽകട്ടെ എന്നാണ് സംഘികളുടെ ബഹിഷ്കരണ ആഹ്വാനത്തിന് സോഷ്യൽ മീഡിയ നൽകുന്ന പരിഹാസം കലർത്തിയ മറുപടി. ഡി.സി.യ്ക്ക് കഞ്ഞി കുടിക്കാനുള്ളവന് തേങ്ങ വീണു കിട്ടിയ പോലായി. പ്രസിദ്ധീകരിക്കാതെ തന്നെ രണ്ട് ലക്കം തുടങ്ങിയപ്പോഴേക്ക് മീശ, കൊമ്പൻ മീശയായി. 10,000 കോപ്പി ആദ്യം തന്നെ അടിക്കാം എന്നും മറുപടിയുണ്ട്.

ഡിസിക്ക് ഒന്നും സംഭവിക്കില്ല

ഡിസിക്ക് ഒന്നും സംഭവിക്കില്ല

ഇതിന്റെ അടിയിൽ വന്നു ഇനി മുതൽ ഡിസി പബ്ലിഷ് ചെയ്യുന്നത് ഒന്നും വായിക്കില്ല എന്ന് പറയുന്ന ചാണകങ്ങൾ അറിയാൻ, നീയൊക്കെ ഇന്നേവരെ എന്തെങ്കിലും നാലക്ഷരം വായിച്ചിരുന്നേൽ നോവലിലെ കഥാപാത്രത്തിന്റെ ഒരു വരി കാരണം എഴുത്തുകാരനെയും കുടുംബത്തിന്റെയും കൊല്ലാനും തെറി പറയാനും നടക്കില്ലാരുന്നു... അതോണ്ട് നീയൊക്കെ വായന നിർത്തിയാൽ വല്ല ഫയറോ മുത്തുച്ചിപ്പിയോ പൂട്ടിപ്പോകുമായിരിക്കും, ഡിസിക്ക് ഒന്നും വരാൻ പോകുന്നില്ല എന്നാണ് മറുപടി കമന്റുകൾ.

ഫേസ്ബുക്ക് പോസ്റ്റ്

ഡിസി ബുക്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
DC books publishes S Hareesh's controversial novel Meesha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X