പുന:സംഘടനയില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡിനും അതൃപ്തി, സസ്‌പെന്‍ഷനെതിരെ ഗ്രൂപ്പുകള്‍
തിരുവനന്തപുരം: ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ആകെ പ്രശ്‌നങ്ങള്‍. പട്ടികയില്‍ ചര്‍ച്ച അടക്കം നടന്നില്ലെന്ന് ഉമ്മന്‍ശിവ ചാണ്ടി അടക്കമുള്ളവര്‍ തുറന്നടിച്ചിരിക്കുകയാണ്. ഇതിലേറെ പ്രശ്‌നമുണ്ടായിരിക്കുന്നത് രണ്ട് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതിലാണ്. പരസ്യ വിമര്‍ശനം ഉന്നയിച്ചതിനായിരുന്നു നടപടി. കെ ശിവദാസന്‍ നായരെയും കെപി അനില്‍ കുമാറിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരോട് വിശദീകരണം ചോദിക്കാതെ നടപടിയെടുത്തത് ശരിയല്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. അതേസമയം ശിവദാസന്‍ നായര്‍ പറഞ്ഞ കാര്യം വ്യക്തമാണെന്നും അതുകൊണ്ടാണ് വിശദീകരണം ചോദിക്കാതെ നടപടിയെടുത്തതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
ഹിമാചലില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

സസ്‌പെന്‍ഷന് പിന്നാലെ പ്രതിഷേധം ശക്തമാക്കി ശിവദാസന്‍ നായര്‍ വീണ്ടും രംഗത്തെത്തി. നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടവരാണ് ഡിസിസി പട്ടികയില്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം വീണ്ടും ആരോപിച്ചു. പാര്‍ട്ടിയുടെ നയങ്ങളെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എതിര്‍ത്ത നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനമായി ഇന്ന് കോണ്‍ഗ്രസ് മാറിയെന്ന് ശിവദാസന്‍ പറഞ്ഞു. കെ സുധാകരനെ ഉന്നമിട്ടായിരുന്നു പരാമര്‍ശം. ഇത്തരക്കാര്‍ക്ക് ഒരു താക്കീത് പോലും നല്‍കാന്‍ ആരുമില്ല. അത് വലിയ പ്രശ്‌നമാണെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. താന്‍ പറഞ്ഞത് നല്ല ഉദ്ദേശത്തിലുള്ള കാര്യങ്ങള്‍. അങ്ങനെ സീനിയറായ തനിക്ക് പറയാനാവുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് മാറി എന്നാണ്. വിശദീകരണം ചോദിക്കണമായിരുന്നു. ആരുടെയും ഔദാര്യം തനിക്ക് ആവശ്യമില്ലെന്നും ശിവദാസന്‍ നായര്‍ വ്യക്തമാക്കി.
അതേസമയം ഡിസിസി പട്ടികയെ ചൊല്ലി ഏറ്റുമുട്ടലിന് തല്‍ക്കാലം ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടില്ല. അവസാന നിമിഷത്തെ മാറ്റം തങ്ങളുടെ സമ്മര്‍ദ ഫലമായി ഉണ്ടായതാണെന്ന് ഗ്രൂപ്പുകള്‍ കരുതുന്നുണ്ട്. വിമത സ്വരമുയര്‍ത്തിയ എവി ഗോപിനാഥും പിഎസ് പ്രശാന്തും പ്രതികരിച്ചാല്‍ അത് നേതൃത്വത്തിന് കൂടുതല്‍ പ്രതിസന്ധിയാവും. ഉമ്മന്‍ ചാണ്ടി ശിവദാസന്‍ നായരോട് വിശദീകരണം തേടിയില്ലെന്ന് പരസ്യമായി പറഞ്ഞു. ചാനല്‍ ചര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് ശിവദാസന്‍ നായര്‍ക്കെതിരെ നടപടിയെടുത്തതെന്ന് കെസി ജോസഫും ആരോപിച്ചു. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമേ ഇനിയെങ്കിലും പട്ടിക തയ്യാറാക്കാവൂ എന്നാണ് ജോസഫ് തുറന്നടിച്ചത്.
താന്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നില്ലെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ല. പ്രസ്ഥാനത്തെ വിട്ടുപോകുന്ന പ്രശ്മില്ല. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ തന്റെ അധ്വാനമുണ്ടെന്നും ശിവദാസന്‍ നായര്‍ അവകാശപ്പെട്ടു. അതേസമയം പത്തനംതിട്ട ഡിസിസിയില്‍ പിജെ കുര്യനും ആന്റോണി ആന്റണിക്കുമെതിരെ പോസ്റ്ററുകളും ഉയര്‍ന്നു. ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സതീഷ് കൊച്ചുപറമ്പില്‍ സജീവ പ്രവര്‍ത്തകനല്ലെന്നാണ് ആരോപണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തിരുവല്ലയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് കെപിസിസിയുടെ ആശങ്ക.
ഇതിനിടെ ഉമ്മന്‍ ചാണ്ടിയെ തള്ളി കെ മുരളീധരന്‍ രംഗത്ത് വന്നു. മുമ്പൊന്നുമില്ലാത്ത വിധമുള്ള ചര്‍ച്ചകളാണ് ഡിസിസി പുനസംഘടനയില്‍ നടന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം ശിവദാസന്‍ നായര്‍ക്കും അനില്‍ കുമാറിനുമെതിരെയുള്ള അന്തിമമായ സസ്‌പെന്‍ഷനല്ല. ഇവര്‍ക്ക് തിരിച്ചുവരാം. പക്ഷേ തെറ്റ് തിരുത്തണം. താന്‍ ഗ്രൂപ്പിന്റെ ഭാഗമല്ല. ഗ്രൂപ്പ് ഒരിക്കലും യോഗ്യതയോ അയോഗ്യയതോ അല്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഇതിനിടെ ഗ്രൂപ്പിനെ തള്ളിയവര്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നു. സ്ഥാനം കിട്ടുമ്പോള്‍ ഗ്രൂപ്പില്ല എന്ന് പറയുന്നവരോട് യോജിക്കുന്നില്ല. എല്ലാവര്‍ക്കും ഗ്രൂപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഭരണഘടനാപരമായി കെപിസിസി അച്ചടക്ക നടപടി എടുക്കണമായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍ഡും അതൃപ്തിയിലാണ്. പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. അതുകൊണ്ടാണ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കേണ്ടത് അവിടെ തന്നെ ഉന്നയിക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുകയാണ്.












Click it and Unblock the Notifications