വയോധികയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്ന് അപ്രത്യക്ഷം!! ആ രഹസ്യം പുറത്ത്, പിന്നില്‍ മകന്‍!!

  • Written By:
Subscribe to Oneindia Malayalam

പത്തനാപുരം: പള്ളി സെമിത്തേരിയില്‍ അടക്കംചെയ്ത വയോധികയുടെ മൃതദേഹം അപ്രത്യക്ഷമായി. സംഭവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീണ്ടും തെരുവു നായകളുടെ അഴിഞ്ഞാട്ടം!! ഒരാളുടെ കൂടി ജീവനെടുത്തു!! സംഭവം തിരുവനന്തപുരത്ത്

റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടം സ്വന്തമാക്കി, ക്രിസ്റ്റ്യാനോയുടെ ലീഡ് ഗോള്‍ രണ്ടാം മിനുട്ടിൽ

സംഭവം ഇങ്ങനെ

54 ദിവസങ്ങള്‍ക്കു മുമ്പാണ് നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പിയുടെ (88) മൃതദേഹം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചത്.

 വിശ്വാസികള്‍ കണ്ടു

ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് കല്ലറ തകര്‍ന്നു ശവപ്പെട്ടി പുറത്തുകിടക്കുന്നത് കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൃതദേഹം കാണാതായതായി കണ്ടെത്തുകയായിരുന്നു. ഇടവ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

മൃതദേഹം കണ്ടെത്തി

പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ കുഞ്ഞേലിയുടെ മൃതഹേം കണ്ടെത്തുകയായിരുന്നു. കുടുംബ വീടിനോടു ചേര്‍ന്നുള്ള റബര്‍ പുരയി
ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മകന്‍ പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞേലിയുടെ മകന്‍ തങ്കച്ചനെയാണ് (55) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കു മാനസിക വൈകല്യമുള്ളയാളാണെന്നു പോലീസ് പറഞ്ഞു.

അമ്മ മരിച്ചിട്ടില്ലെന്ന് !!

കല്ലറ തകര്‍ന്നതു കണ്ട് അന്വേഷിച്ച് എത്തിയവരോട് അമ്മ മരിച്ചിട്ടില്ലെന്നും പറമ്പിലുണ്ടെന്നുമായിരുന്നു തങ്കച്ചന്റെ മറുപടി. ഇയാള്‍ തന്നെയാണ് ചാക്കില്‍ കെട്ടിയ മൃതദേഹം കാണിച്ചുകൊടുത്തത്.

വീണ്ടും സംസ്‌കരിച്ചു

ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ ശരീരാവശിഷ്ടങ്ങള്‍ വീണ്ടും സെമിത്തേരിയില്‍ അടക്കം ചെയ്തു. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പള്ളിക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തത്.

English summary
Dead body disapear from church semitheri. Son arrested.
Please Wait while comments are loading...