കല്ലറ തുറന്നു മകന്‍ അമ്മയുടെ മൃതദേഹം കടത്തിയത്..ഞെട്ടിക്കുന്ന ട്വിസ്റ്റ്!! പിന്നില്‍ കൂടുതല്‍ പേര്‍

  • Written By:
Subscribe to Oneindia Malayalam

പത്തനാപുരം: പള്ളി സെമിത്തേരിയില്‍ നിന്നു മകന്‍ അമ്മയുടെ മൃതദേഹം കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് മകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കു മാനസിക വൈകല്യമുണ്ടെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്.

സംഗീത പരിപാടിക്കിടെ സ്‌ഫോടനം!! 19 മരണം, ഗായിക രക്ഷപ്പെട്ടു!! സംഭവം ഇംഗ്ലണ്ടില്‍

ഓമനക്കുട്ടന് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കണമെന്ന് ആസിഫ് അലിയുടെ അപേക്ഷ, എന്തുകൊണ്ട് കിട്ടുന്നില്ല?

ആഭിചാരത്തിന് ?

മൃതദേഹം സെമിത്തേരിയില്‍ നിന്നു കടത്തിക്കൊണ്ടു പോയത് ആഭിചാര കര്‍മങ്ങള്‍ക്കാണെന്ന് ചിലര്‍ ആരോപിക്കുന്നത്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആഭിചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നേരത്തേ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

 കൂടുതല്‍ പേര്‍

സംഭവത്തിനു പിന്നില്‍ മകന്‍ തങ്കച്ചന്‍ മാത്രമല്ലെന്ന് സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ ഇതിനു പിന്നിലുണ്ടെന്നാണ് ചിലര്‍ ആരോപിക്കുന്നത്. കാരണം കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടുള്ള കല്ലറ തങ്കച്ചനു തനിച്ചു പൊളിച്ചുനീക്കാന്‍ കഴിയില്ലെന്ന് പോലീസ് കരുതുന്നു.

പഴക്കമുള്ള മൃതദേഹം

55 ദിവസം പഴക്കമുള്ള മൃതദേഹമാണ് കല്ലറ തകര്‍ത്ത് കടത്തിക്കൊണ്ടുപോയത്. കല്ലറ പൂര്‍ണമായും തുറന്നു ശവപ്പെട്ടി തകര്‍ത്താണ് മൃതദേഹം കൊണ്ടുപോയത്. ശരീരത്തിന്റെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ കണ്ടെടുക്കാന്‍ പോലീസിനായിരുന്നുള്ളൂ.

പ്രതിയുടെ മൊഴി

മൃതദേഹം കാണാതായതിനെ തുടര്‍ന്നു പോലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും പറമ്പില്‍ ആണെന്നുമാണ് തങ്കച്ചന്‍ പറഞ്ഞത്. ഇയാളുടെ മൊഴിയിലെ അവിശ്വസനീയതയെ തുടര്‍ന്നു പോലീസ് നടത്തിയ തിരച്ചിലില്‍ കുടുംബ വീടിനോടു ചേര്‍ന്ന പുരയിടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

അതുമായി ബന്ധം

ഒരാഴ്ച മുന്‍പ് പത്തനാപുരത്തെ റേഷന്‍ മൊത്ത വിതരണ കേന്ദ്രത്തില്‍ മനുഷ്യന്റെ അസ്ഥികഷണങ്ങള്‍ കണ്ടെത്തിയ സംഭവവുമായി ഇതിനു ബന്ധമുണ്ടോയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

സംഭവം ഇങ്ങനെ

55 ദിവസങ്ങള്‍ക്ക് മുമ്പാണ് നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലിയുടെ (88) മൃതദേഹം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചത്. ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയവരാണ് കല്ലറ തുറന്ന് ശവപ്പെട്ട് പുറത്തു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കാണാതായതിനെ തുടര്‍ന്ന് ഇടവക അധികൃതര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

English summary
Dead body disappears from semitheri: New twist in the case
Please Wait while comments are loading...