കാട്ടുകുക്കെയില്‍ അഴുകിയ നിലയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല; പരിയാരത്ത് സംസ്‌കരിച്ചു

  • Posted By:
Subscribe to Oneindia Malayalam

പെര്‍ള: പെര്‍ള കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല.

ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ഇംഗ്ലണ്ട്? തൂത്തുവാരാന്‍ കംഗാരുപ്പട...

കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം തിരിച്ചറിയാത്തതിനാല്‍ പരിയാരത്ത് തന്നെ സംസ്‌കരിക്കുകയായിരുന്നു. 30ന് രാവിലെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

dead-body

ഇന്നലെ കോഴിക്കോട്ട് നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും പരിയാരം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ളയും കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെത്തി മൃതദേഹം കണ്ട സ്ഥലം പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് അടിസ്ഥാനമാക്കി അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dead body found in kattukukayil was not recognized;buried in pariyaram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്