കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ചകള്‍ സജീവം, ബാര്‍ലൈസന്‍സ് തീരുമാനം?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. മന്ത്രി കെ ബാബുവും വിഎം സുധീരനും തമ്മില്‍ നടന്ന ചര്‍ച്ച സമാവായമാകാതെ പിരിഞ്ഞതോടെ ഇന്നലെ( ഏപ്രില്‍ 29) ന് ക്ളിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. ഇന്നും (ഏപ്രില്‍ 30) ബാര്‍ ലൈസന്‍സ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റെ വിഎം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരാണ് ഇന്ന് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയില്‍ ഏകാഭിപ്രായം ഉണ്ടായല്‍ അടിയന്തര യുഡിഎഫ് യോഗം വരും ദിവസങ്ങളില്‍ ചേരും. എന്നാല്‍ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഫോര്‍മുല തനിയ്ക്ക് സ്വീകാര്യമല്ലെന്ന വിഎം സുധീരന്റെ പ്രസ്താവന തീരുമാനം വൈകാനുള്ള സാധ്യതയാണ് കാട്ടുന്നത്. ക്ളിഫ് ഹൗസിലെ യുഡിഎഫ് യോഗത്തിന്റെ കൂടുതല്‍ ചിത്രങ്ങളിലേക്കും വിശേഷങ്ങളിലേക്കും

ബാര്‍ ലൈസന്‍സ്

ബാര്‍ ലൈസന്‍സ്

ബാര്‍ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ല

യുഡിഎഫ് യോഗം

യുഡിഎഫ് യോഗം

ക്ളിഫ് ഹൗസില്‍ ചേര്‍ന്ന യോഗം ബാര്‍ ലൈസന്‍സ് വിഷയം ചര്‍ച്ച ചെയ്തില്ല

ഘടക കക്ഷികള്‍

ഘടക കക്ഷികള്‍

മുസ്ലീം ലിഗ് ഉള്‍പ്പടെ മദ്യനയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു

ചര്‍ച്ചയ്ക്കിടെ അല്‍പ്പം തമാശ

ചര്‍ച്ചയ്ക്കിടെ അല്‍പ്പം തമാശ

യുഡിഎഫ് യോഗത്തിനിടെ ചിരിയ്ക്കുന്ന നേതാക്കള്‍

സുധീരനും കെ ബാബുവും

സുധീരനും കെ ബാബുവും

എക്‌സൈസ് മന്ത്രി കെ ബാബവുവുമായി വിഎം സുധീരന്‍ ചര്‍ച്ച നടത്തിയെങ്കിലും സമവായമാകതെ പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് യുഡിഎഫ് യോഗം വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്

രമേശ് ഫോര്‍മുല

രമേശ് ഫോര്‍മുല

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫോര്‍മുല തനിയ്്ക്ക് സ്വീകാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കി

വീണ്ടും യോഗം

വീണ്ടും യോഗം

ഏപ്രില്‍ 30 ബുധനാഴ്ച ആഭ്യന്തമന്ത്രി, മുഖ്യമന്ത്രി എന്നിവരുമായി കെപിസിസി പ്രസിഡന്റ് ചര്‍ച്ച നടത്തും

English summary
The deadlock over the issue has become a stumbling block for the Congress-led United Democratic Front (UDF) government. A crucial UDF meeting on Tuesday failed to take a step forward towards the reopening of the bars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X