മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; ഡിജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ മുക്കി, ഉടമക്കെതിരെ നടപടി
കൊച്ചി: മുന്‍ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഡിവിആര്‍ ഒളിപ്പിച്ചുവെന്ന് മൊഴി. ഹോട്ടല്‍ ജീവനക്കാരനാണ് പൊലീസിന് മൊഴി നല്‍കിയത്.
ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 എന്ന ഹോട്ടലിലെ ഡിജെപാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങളാണ് ഹോട്ടലുടമ ഒളിപ്പിച്ചത്. ഹോട്ടല്‍ ഉടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഡിവിആര്‍ വാങ്ങികൊണ്ട് പോയെന്നാണ് ജീവനക്കാരന്‍ നല്‍കിയ മൊഴി.

നവമ്പര്‍ ഒന്നിന് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 എന്ന ഹോട്ടലിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുന്‍ മിസ് കേരള ആന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരണപ്പെട്ടത്. തൊട്ടടുത്ത ദിവസമാണ് ഇയാള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഫോര്‍ട്ട് കൊച്ചി മുതല്‍ അപകടം നടന്ന സ്ഥലം വരെയുള്ള ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. അതില്‍ അപകടം നടന്ന സ്ഥലത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ആന്‍സി കബീറും സംഘവും സഞ്ചരിച്ച കാറിന് പിറകെ മറ്റൊരു കാര്‍ ഇവരെ പിന്തുടരുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്നവരെ പിടികൂടി ചോദ്യം ചെയ്തിരുന്നു.

അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് പിന്തുടര്‍ന്നതെന്നുമാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. അതേസമയം അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തന്നെയാണോ ഇവരെ പിന്തുടര്‍ന്നതെന്നും ഡി.ജെ പാര്‍ട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് തര്‍ക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. അതേസമയം ഹോട്ടലിലെ ബാറിലെയും മറ്റ് ഇടങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ലഭിച്ചിട്ടുമുണ്ടെന്നും ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി മാത്രമാണ് ഉടമ മാറ്റിയതെന്നുമാണ് പൊലീസ് പറയുന്നത്. ഇതും ദുരൂഹത ഉണര്‍ത്തുന്നുവെന്നും പൊലീസ് പറയുന്നു. ഡി.ജെ പാര്‍ട്ടിക്ക് ശേഷം ഹോട്ടല്‍ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

രണ്ട് തവണയാണ് ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ ഈ രണ്ട് തവണയും പൊലീസിന് ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ ഇടപെട്ട് മാറ്റിയതാണെന്ന വിവരം ലഭിച്ചത്. ഇചത് കേസില്‍ നിര്‍ണായക വഴിത്തിരിവായി. ഹോട്ടലുടമ റോയിയെ പോലീസ് ചോദ്യം ചെയ്യും. അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അബ്ദുള്‍ റഹ്‌മാനെതിരേ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീയിപ്പോള്‍. അബ്ദുള്‍ റഹ്‌മാനെ ചോദ്യം ചെയ്യുന്നതോടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.
Recommended Video

കേസിലെ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചിയിലെ ക്ലബ് 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയിരുന്നത്. അപകടത്തില്‍പെട്ടവര്‍ പങ്കെടുത്ത ക്ലബ് 18 ല്‍ നടന്ന ഡിജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനായിരുന്നു പൊലീസ് പരിശോധന. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നില്ല. അബ്ദു റഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കും. ഡിജെ പാര്‍ട്ടിക്കിടെ അബ്ദുറഹ്‌മാന്‍ മദ്യപിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ വിലക്കിയിട്ടും കാറോടിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. ഇവര്‍ ഏത് സമയത്താണ് ഹോട്ടലില്‍ നിന്ന് പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങിയതെന്നും പരിശോധിക്കും. അമിത വേഗത്തിലായിരുന്നു അപകടമുണ്ടാക്കിയ വാഹനമെന്നും പൊലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications