കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ആല്‍വ എഡിസണ് വധശിക്ഷ... തമാശയല്ല, സത്യം

Google Oneindia Malayalam News

കൊച്ചി: തോമസ് ആല്‍വ എഡിസണ്‍ എന്ന പേര് കേട്ടാല്‍ എന്താണ് ആദ്യം ഓര്‍മ വരിക... മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍ എന്നായിരിയ്ക്കും, അല്ലേ? ലോകത്ത് ഏറ്റവും അധികം പേറ്റന്റുകള്‍ സ്വന്തമായുള്ള, ഏറ്റവും അധികം കണ്ടുപിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞന്‍.

തോമസ് ആല്‍വ എഡിസണ് ഒരു കോടതി വധശിക്ഷ വിധിച്ചാല്‍ എങ്ങനെയുണ്ടാകും. അതും കേരളത്തിലെ ഒരു കോടതി!

law

സംഗതി സത്യമാണ്. തോമസ് ആല്‍വ എഡിസണ്‍ എന്ന പേരില്‍ ലോകത്ത് ഒരാള്‍ മാത്രമല്ലല്ലോ ഉള്ളത്. ശാസ്ത്രജ്ഞനായ എഡിസണ്‍ മരിച്ച് മണ്ണടിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിയ്ക്കുന്നു. തമിഴ്‌നാട് സ്വദേശിയായ ഒരു തോമസ് ആല്‍വ എഡിസണ് ആണ് ഇപ്പോള്‍ കോടതി വധശിക്ഷ വിധിച്ചിരിയ്ക്കുന്നത്.

മൂന്ന് തമിഴ് തൊഴിലാളികളെ തീക്കൊളുത്തിക്കൊന്ന കേസിലാണ് തോമസ് ആല്‍വ എഡിസണ് എറണാകുളം അഡീഷണ്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2009 ഫെബ്രുവരി രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ഇന്റീരിയര്‍ ഡെക്കറേഷന്റെ കോണ്‍ട്രാക്ടറായാണ് എഡിസണ്‍ കൊച്ചിയില്‍ എത്തുന്നത്. കൂലിത്തര്‍ക്കത്തെ തുടര്‍ന്നാണ് മൂന്ന് തമിഴ് തൊഴിലാളികളെ ഇയാള്‍ തീയിട്ട് കന്നത്. തൂത്തുക്കുടി സ്വദേശികളായ വിജയ്, സുരേഷ്, ഡെഫി എന്നിവരായിരുന്നു എഡിസന്റെ ക്രൂരതയ്ക്ക് ഇരയായത്.

പതിനയ്യായിരത്തോളം രൂപ ഇയാള്‍ തൊഴിലാളികള്‍ക്ക് കൊടുക്കാനുണ്ടായിരുന്നത്രെ. ഇതിന്റെ പേരിലായിരുന്നു തര്‍ക്കം. തുടര്‍ന്ന് പാതിരാത്രിയില്‍ ഇവരുടെ താമസ സ്ഥലത്തെത്തിയ എഡിസണ്‍ ഇവരുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിയ്ക്കുകയായിരുന്നു.

അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തിയാണ് കോടതി എഡിസണ് വധശിക്ഷ വിധിച്ചത്.

English summary
Death Sentence for Thomas Alva Edison, a Tamil Contractor. Edison murdered 3 of his employees on salary issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X