കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയത് സംഘപരിവാറുകാര്‍ തന്നെ; അഞ്ച് പേര്‍ പിടിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. അഞ്ച് പേരും സംഘപരിവാര്‍ സംഘടനകളില്‍ അംഗങ്ങളാണ്.

തിരുവനന്തപുരത്തും കണ്ണൂരും തൃശൂരും ആയാണ് പ്രതികള്‍ പിടിയിലായിട്ടുള്ളത്. ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ദുര്‍ഗ്ഗാ ദേവിയെ അധിക്ഷേപിച്ചു എന്നാരോപിച്ചായിരുന്നു സിന്ധു സൂര്യകുമാറിന് ഫോണില്‍ വധഭീഷണിയെത്തിയത്. അസഭ്യവര്‍ഷവുമായി ആയിരക്കണക്കിന് ഫോണ്‍ കോളുകളാണ് ഇതിന്റെ പേരില്‍ വന്നത്. തുടര്‍ന്നായിരുന്നു ഡിജിപിയ്ക്ക് പരാതി നല്‍കിയത്.

പിടിയിലായവര്‍ ശ്രീരാമ സേന-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

ദുര്‍ഗ്ഗാദേവി

ദുര്‍ഗ്ഗാദേവി

ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ ദുര്‍ഗ്ഗാ ദേവിയെ അധിക്ഷേപിച്ചു എന്നാരോപിച്ചായിരുന്നു സിന്ധു സൂര്യകുമാറിന് നേര്‍ക്ക് അസഭ്യവര്‍ഷവും വധഭീഷണിയും വന്നത്.

ഇല്ലാത്ത കാര്യം

ഇല്ലാത്ത കാര്യം

ഇല്ലാത്ത കാര്യം ആരോപിച്ചാണ് സിന്ധു സൂര്യകുമാറിനെതിരെ ചിലര്‍ ഭീഷണിയുമായെത്തിയത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുളളതായാണ് പോലീസ് സംശയിയ്ക്കുന്നത്.

സംഘധ്വനി

സംഘധ്വനി

സംഘധ്വനി എന്നപേരിലുള്ള ആര്‍എസ്എസ് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് സിന്ധു സൂര്യകുമാറിനെതിരെ അപവാദ പ്രചാരണം നടത്തിയിരുന്നത്. ഹൈന്ദവീയം എന്ന ഫേസ്ബുക്ക് പേജ് വഴിയും അവപാദ പ്രചാരണം നടന്നിരുന്നു.

ഫോണ്‍ നമ്പര്‍

ഫോണ്‍ നമ്പര്‍

വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴി സിന്ധു സൂര്യകുമാറിന്റെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിയ്ക്കുകയായിരുന്നു. ഈ നമ്പറില്‍ വിളിച്ച് പ്രതികരിയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വാട്‌സ്ആപ്പ്-ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ പ്രചാരണം.

തലശ്ശേരിയില്‍

തലശ്ശേരിയില്‍

തലശ്ശേരി ധര്‍മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന്‍ എന്നിവരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ശ്രീരാമ സേന പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്.

ഷാഡോ പോലീസ്

ഷാഡോ പോലീസ്

തിരുവനന്തപുരം സ്വദേശിയെ കഴിഞ്ഞ ദിവസം ഷാഡോ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഭരതന്നൂര്‍ സ്വദേശിയായ രാരീഷ് ആണ് അറസ്റ്റിലായത്. ഇയാളാണ് സംഘധ്വനി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്.

തൃശൂരില്‍

തൃശൂരില്‍

തൃശൂര്‍ വെള്ളാകല്ലൂര്‍ സ്വദേശിയായ രാംദാസ് എന്ന ആളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസുകള്‍

കേസുകള്‍

വധഭീഷണി. സ്ത്രീകള്‍ക്കെതിരെയുള്ള അപവാദ പ്രചാരണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പിടിയിലായവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

വീഡിയോ

വീഡിയോ കാണൂ..

English summary
Death Threat to Sindhu Sooryakumar: 5 under custody form different places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X