കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യമേഖലയ്‌ക്ക്‌ 25 ശതമാനം വാക്‌സിൻ നൽകാനുള്ള തിരുമാനം പിൻവലിക്കണം; സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം; സ്വകാര്യമേഖലയ്‌ക്ക്‌ 25 ശതമാനം വാക്‌സിൻ നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സൗജന്യവും സാർവത്രികവുമായ വാക്‌സിനേഷൻ പരിപാടി വിപുലമായ തോതിൽ നടപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

തികച്ചും തെറ്റായതും വിനാശകരവുമായ 'ഉദാരവൽകൃത വാക്‌സിൻനയം' കേന്ദ്രസർക്കാരിനു തിരുത്തേണ്ടിവന്നത്‌ ശക്തമായ പ്രതിഷേധത്തിന്റെയും സംസ്ഥാനങ്ങളുടെ സമ്മർദ്ദത്തിന്റെയും സുപ്രീംകോടതി ഉത്തരവിന്റെയും പശ്‌ചാത്തലത്തിലാണ്‌. എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കണമെന്ന ആവശ്യം കേന്ദ്രത്തിനു അംഗീകരിക്കേണ്ടിവന്നു.സംസ്ഥാനങ്ങൾക്കുനേരെ തെറ്റായ ആരോപണങ്ങൾ ഇന്നയിച്ച്‌, അവരെ കുറ്റപ്പെടുത്താൻ ദേശീയ സംപ്രേക്ഷണത്തിലൂടെ പ്രധാനമന്ത്രി നടത്തിയ അപലപനീയമായ ശ്രമം ജനങ്ങൾ തള്ളിക്കളയും.

 cpm-153569

'ഉദാരവൽകൃത വാക്‌സിൻനയം' കേന്ദ്രത്തിന്റെ ഏകപക്ഷീയ തീരുമാനമായിരുന്നു.
എന്നാൽ പരാജയപ്പെട്ട വാക്സിൻനയം കേന്ദ്രസർക്കാർ പൂർണമായി തിരുത്തിയിട്ടില്ല. ഇരട്ട വില സമ്പ്രദായം തുടരുന്നു. ഉൽപാദിപ്പിക്കുന്ന വാക്‌സിന്റെ 25 ശതമാനം സ്വകാര്യമേഖലയ്‌ക്കായി നീക്കിവച്ചിരിക്കുന്നു. സ്വകാര്യ നിർമാതാക്കൾക്ക്‌ കൊള്ളലാഭം നേടാൻ നൽകിയ ലൈസൻസാണ്‌ ഇത്‌.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

വാക്‌സിനു കടുത്ത ക്ഷാമം നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ, കോവിഡിന്റെ മൂന്നാം തരംഗം തടയാൻ നടത്തേണ്ട സാർവത്രിക വാക്‌സിനേഷൻ പരിപാടിയെ ദുർബലപ്പെടുത്താൻ ഈ നയം ഇടയാക്കും. സർക്കാർ അനുമതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികൾ വാക്‌സിനു ഈടാക്കുന്ന ഉയർന്നവില താങ്ങാൻ സമ്പന്നർക്കേ കഴിയൂ.
രാജ്യത്ത്‌ ഉൽപാദിപ്പിക്കുന്ന എല്ലാ വാക്‌സിനും കേന്ദ്രം സംഭരിക്കണം. വിദേശത്തുനിന്നും വാക്സിൻ കേന്ദ്രസർക്കാർ വാങ്ങണം. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച്‌ ഇത്‌ അവർക്ക്‌ വിതരണം ചെയ്യണമെന്നും സിപിഎം പത്രക്രുറിപ്പിൽ ആവശ്യപ്പെട്ടു.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
Washington state to allow free p0t with vaccine

English summary
decision to give 25 per cent vaccine to the private sector should be withdrawn; CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X