കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐയുടെ പോസ്റ്ററിലെന്താ ദീപ നിശാന്തിന് കാര്യം?

Google Oneindia Malayalam News

തൃശൂര്‍: കേരള വര്‍മ കോളേജിലെ ബീഫ് ഫെസ്റ്റിനോട് അനുകൂലമായ നിലപാടെടുത്തതിന്റെ പേരിലായിരുന്നു അധ്യാപികയായ ദീപ നിശാന്ത് വിവാദത്തില്‍ പെട്ടത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ആയിരുന്നു അന്ന് കേളേജില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്.

എസ്എഫ്‌ഐ നടത്തിയ പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ ദീപ ടീച്ചറെ ഡിവൈഎഫ്‌ഐക്കാരിയാക്കാമോ എന്നാണ് ചോദ്യം. ഡിവൈഎഫ്‌ഐയുടെ പൊന്നാനി ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ചാണ് ദീപ നിശാന്തിന്റെ ചിത്രമുള്ള പോസ്റ്റര്‍ പുറത്തിറക്കിയത്.

ഈ സംഭവത്തില്‍ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് ദീപ ടീച്ചര്‍ തന്നെ ആയിരുന്നു. പിന്നീട് ഡിവൈഎഫ്‌ഐ നേതൃത്വം തന്നെ എന്താണ് സത്യാവസ്ഥയെന്ന് വ്യക്തമാക്കി ഫേസ്ബുക്കിലൂടെ വിശദീകരണവും നല്‍കി.

ദീപ നിശാന്ത്

ദീപ നിശാന്ത്

തൃശൂര്‍ കേരള വര്‍മ കേളേജില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലായിരുന്നു അധ്യാപികയായ ദീപ നിശാന്ത് വിവാദത്തില്‍ പെട്ടത്. ഈ സംഭവത്തില്‍ ഇടത് സംഘടനകളായിരുന്നു അധ്യാപികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയതും.

ഡിവൈഎഫ്‌ഐ പോസ്റ്റര്‍

ഡിവൈഎഫ്‌ഐ പോസ്റ്റര്‍

ഡിവൈഎഫ്‌ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററിലാണ് ദീപ നിശാന്തിന്റെ ചിത്രവും ഇടം പിടിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട അധ്യാപിക തന്നെ ഫേസ്ബുക്കില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ശുദ്ധ തെമ്മാടിത്തം

ശുദ്ധ തെമ്മാടിത്തം

താന്‍ അറിയാത്ത ഒരു പരിപാടിയ്ക്ക് തന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തമാണെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. എന്നാല്‍, ഡിവൈഎഫ്‌ഐ എന്നത് ഒരു അശ്ലീല പദമായൊന്നും താന്‍ കാണുന്നില്ലെന്നും ദീപ ടീച്ചര്‍ പറയുന്നു.

 അതിനുമാത്രം പ്രവര്‍ത്തനങ്ങള്‍

അതിനുമാത്രം പ്രവര്‍ത്തനങ്ങള്‍

ഡിവൈഎഫ്‌ഐയുടെ പോസ്റ്ററില്‍ ഇടം നേടാന്‍ മാത്രം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളൊന്നും താന്‍ നടത്തിയിട്ടില്ലെന്നും ദീപ ടീച്ചര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതാണ് ടീച്ചറുടെ പ്രതിഷേധം

തന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ തയ്യാറാക്കിയതിനെതിരെ ദീപ ടീച്ചര്‍ ഫേസ്ബുക്കില്‍ എഴുതിയത് ഇതാണ്.

ഡിവൈഎഫ്‌ഐയുടെ മാപ്പ്

ഡിവൈഎഫ്‌ഐയുടെ മാപ്പ്

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി ഡിവൈഎഫ്‌ഐ നേതൃത്വം തന്നെ രംഗത്തെത്തി. പൊന്നാനി ബ്ലോക്കിന്റെ ചുമതലയുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബഷീര്‍ മുഹമ്മദ് സംഭവത്തില്‍ ദീപ ടീച്ചറോട് മാപ്പ് ചോദിച്ചു. പോസ്റ്റര്‍ പിന്‍വലിയ്ക്കുകയും ചെയ്തു.

ഇതാണ് മാന്യത, ഇതാണ് മാപ്പ്

ഏറ്റവും മാന്യവും ഒരു യുവജന സംഘടനയ്ക്ക് ചേര്‍ന്നതുമായ ഒരു വിശദീകരണമാണ് ഡിവൈഎഫ്‌ഐ ഈ വിഷയത്തില്‍ നല്‍കിയത്. ഇതാ, വായിക്കൂ...

ടീച്ചര്‍ക്കും തൃപ്തി

ഡിവൈഎഫ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായ തിരുത്തിനെ ദീപ നിശാന്ത് അംഗീകരിയ്ക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്തു. ഇതാ ടീച്ചറുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്.

English summary
DYFI used Deepa Nisanth's Photo on their poster, teacher raised protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X