Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിഎസി ലളിതയ്ക്കെതിരെ പ്രതിഷേധം ശക്തം.. ദിലീപിനെ കണ്ടത് പരസ്യമായ ക്ലീൻ ചിറ്റ് നൽകൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അഴിയെണ്ണുന്ന ദിലീപിനെ ജയിലില്‍ ചെന്ന് കണ്ട കെപിഎസി ലളിതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രമുഖരുടെ പ്രതിഷേധം. നടിയും സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിത സിപിഎം സഹയാത്രിക കൂടിയാണ് എന്നത് പാര്‍ട്ടിയേയും വെട്ടിലാക്കിയിരിക്കുകയാണ്. സജിത മഠത്തില്‍, ദീപ നിശാന്ത് എന്നിവര്‍ കെപിഎസി ലളിതയുടെ നിലപാടില്‍ പ്രതിഷേധിക്കുന്നു. കെപിഎസി ലളിതയുടെ ആത്മകഥയില്‍ നടന്‍ അടൂര്‍ ഭാസി അപമര്യാദയായി പെരുമാറിയതായി എഴുതിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

kpac

കെപിഎസി ലളിത എന്ന വ്യക്തിക്ക് ആരെ വേണെമെങ്കിലും സന്ദര്‍ശിക്കാനും ആശ്വസിപ്പിക്കാനും അവകാശമുണ്ടെന്ന് ദീപ നിശാന്ത് പറയുന്നു. അതേസമയം കേരള സംഗീത നാടക അക്കാദിമ അധ്യക്ഷയായ ലളിത ഒരു ക്രിമിനല്‍ കേസിലെ പ്രതിയെ സന്ദര്‍ശിച്ച് അയാള്‍ക്ക് പരസ്യമായി ക്ലീന്‍ചിറ്റ് നല്‍കുകയാണ് എന്നാണ് ദീപ നിശാന്ത് വിമര്‍ശിക്കുന്നത്. എംഎല്‍എമാരായ ഗണേഷ് കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥിതിയെ തന്നെയാണ് എന്നും ദീപ നിശാന്ത് കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+