വാട്‌സാപ്പിലൂടെ സഹപ്രവര്‍ത്തകന് പണി കൊടുത്ത എഎസ് ഐക്ക് എട്ടിന്റെ പണി

  • By: Nihara
Subscribe to Oneindia Malayalam

അടിമാലി : വാട്‌സാപ്പിലൂടെ സഹപ്രവര്‍ത്തകനെ അപമാനിക്കാന്‍ ശ്രമിച്ചതിന് എഎസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് സംഭവം. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. അടിമാലി സ്റ്റേഷനിലെ എഎസ് ഐ സന്തോഷ് ലാലിനെയാണ് ഇടുക്കി പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. സീനിയര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതി പ്രകാരമാണ് സന്തോഷിനെതിരെ നടപടിയെടുത്തിട്ടുള്ളത്.

തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പടെയുള്ള വാട്‌സാപ് ഗ്രൂപ്പില്‍ സന്ദേശം അയച്ചതിനെത്തുടര്‍ന്നാണ് സീനിയര്‍ ഉദ്യോഗസ്ഥന്‍ സന്തോഷിനെതിരെ പരാതി നല്‍കിയത്. പരാതി അന്വേഷിച്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് സന്തോഷിനെതിരെ നടപടി സ്വീകരിച്ചത്.

വാട്‌സാപ്പിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു

വാട്‌സാപ്പിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു

ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഗ്രൂപ്പിലാണ് സന്തോഷ് സഹപ്രവര്‍ത്തകനെക്കുറിച്ച് മോശമായി പോസ്റ്റ് ചെയ്തത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഹപ്രവര്‍ത്തകന്‍ സന്തോഷിനെതിരെ പരാതി നല്‍കിയത്.

ട്രോളുകളും പോസ്റ്റ് ചെയ്തിരുന്നു

ട്രോളുകളും പോസ്റ്റ് ചെയ്തിരുന്നു

വളരെ മോശമായ ട്രോളുകളും സന്തോഷ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണ വിധേയമായാണ് സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

പരാതിയെക്കുറിച്ച് അന്വേഷണം നടത്തി

പരാതിയെക്കുറിച്ച് അന്വേഷണം നടത്തി

സന്തോഷിനെതിരെ സഹപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതിനാലാണ് സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

റിപ്പോര്‍ട്ട് കൈമാറി

റിപ്പോര്‍ട്ട് കൈമാറി

വാട്‌സാപ്പ് ഗ്രൂപ്പില്‍ തനിക്കും കുടുംബത്തിനുമെതിരായി അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തുവെന്ന സഹപ്രവര്‍ത്തകന്റെ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് എഎസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തിലേക്ക് നയിച്ചത്

സംഭവത്തിലേക്ക് നയിച്ചത്

സഹപ്രവര്‍ത്തകനെക്കുറിച്ച് സന്തോഷ് മോശം പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത സംഭവത്തെക്കുറിച്ച് ഉന്നത തലത്തിലുള്ള അന്വേഷണം തുടരുകയാണ്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതിനാലാണ് അന്വേഷണ വിധേയമായി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

English summary
Defamation case Police officer got suspension.
Please Wait while comments are loading...