Get Updates
Get notified of breaking news, exclusive insights, and must-see stories!

തോറ്റ കോണ്‍ഗ്രസ് വനിത സ്ഥാനാര്‍ത്ഥിയുടെ തലമുടി സിപിഎം പ്രവര്‍ത്തകര്‍ മുറിച്ചതായി പരാതി

പാറശാല: സിപിഎമ്മിനെതിരെ മത്സരിച്ച് കോണ്‍ഗ്രസ് വനിത സ്ഥാനാര്‍ത്ഥിയുടെ തലമുടി ബലംപ്രയോഗിച്ച് മുറിച്ചതായി പരാതി. ബ്‌ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് തന്നെ രണ്ടംഗ സംഘം വഴയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചെന്നും മുടി മുറിച്ചെന്നുമുള്ള പരാതിയുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.

പെരുങ്കടവിള ബ്‌ളോക്ക് പഞ്ചായത്തിന്റെ കൊല്ലയില്‍ ഡിവിഷനില്‍ പരാജയപ്പെട്ട മുന്‍ഡിസിസി അംഗമായ സതീകുമാരിയ്ക്ക് നേരെയാണ് അമരവിളയില്‍ വച്ച് ആക്രമണമുണ്ടായത്. കഴുത്തിനും തലയ്ക്കും ഇടിയേറ്റ സതികുമാരി പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമരവിളയില്‍ ബസിറങ്ങി വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഇടവഴയില്‍ വച്ച് രണ്ട് പേര്‍ പിന്നിലൂടെയെത്തി വാപൊത്തി മര്‍ദ്ദിയ്ക്കുകയായിരുന്നു.

Crime

സിപിഎം സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ എന്തിന് മത്സരിയ്ക്കാനെത്തി എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ആക്രമണത്തില്‍ താഴെവീണ സ്ത്രീയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് മുടി മുറിയ്ക്കുകയായിരുന്നു. സ്ത്രീ ഉച്ചത്തില്‍ നിലവിളിച്ച് അടുത്ത വീട്ടിലേയ്ക്ക് ഓടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. ഉദിയന്‍ കുളങ്ങരയിലുള്ള ഒരു സിപിഎം പ്രവര്‍ത്തകന്റെ പേരാണ് സംഘത്തിലുള്ളയാള്‍ വിളിച്ചതെന്ന് സതികുമാരി പൊലീസിന് മൊഴി നല്‍കി . 614 വോട്ടുകള്‍ക്കാണ് ഇവര്‍ പരാജയപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+