ഒടുവില്‍ കാപ്പന് 'പുതിയ പാര്‍ട്ടി': പക്ഷെ അഞ്ച് വര്‍ഷത്തേക്ക് പ്രസിഡന്റാവാന്‍ സാധിക്കില്ല
കോട്ടയം: 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന പാലാ സീറ്റ് പിടിച്ചെടുത്തുകൊണ്ട് ഇടതുമുന്നണിയുടെ അഭിമാനമായി മാറിയ നേതാവായിരുന്നു മാണി സി കാപ്പന്. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ അതേ മാണി സി കാപ്പന് കളം മാറി യുഡിഎഫ് ചേരിയില്‍ എത്തി.
മുന്നണി മാറിയെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി സിപിഎം പാലാ സീറ്റ് പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു കാപ്പന് യുഡിഎഫ് ചേരിയിലേക്ക് മാറിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചെങ്കിലും മാണി സി കാപ്പന്റെ പാര്‍ട്ടിയുടെ കാര്യത്തില്‍ ചില ആശങ്കകള്‍ നിലനിന്നിരുന്നു. ഇപ്പോഴിതാ അതെല്ലാം പരിഹരിക്കപ്പെട്ടിരിക്കുകയാണ്.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്പ ഷെട്ടി പറഞ്ഞത്

എന്‍സിപി വിട്ട് യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്‍സിപിയില്‍ നിന്നും തന്നോടൊപ്പം വന്നവരെ ഉള്‍പ്പെടുത്തി പുതിയ പാര്‍ട്ടിയുടെ ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചില്ല.

എൻസിപിയുടെ പൂർണ്ണ രൂപമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകൃത പാർട്ടികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്ന പേര് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയത്. ഇതോടെ എന്‍സികെ എന്ന പാര്‍ട്ടി പിരിച്ചു വിട്ട മാണി സി കാപ്പന് പാര്‍ട്ടിക്ക് പുതിയ പേര് കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.

എന്‍സികെയ്ക്ക് അംഗീകാരം ലഭിക്കാതെ വന്നതോടെ മാണി സി കാപ്പൻ പാർട്ടി ചുമതലകളിൽ നിന്ന് മാറുകയും ചെയ്തിരുന്നു. ഡെമോക്രാറ്റിക് കോൺഗ്രസ് കേരള (ഡിസികെ), ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (ഡിസിപി) എന്നിങ്ങനെ രണ്ട് പേരുകളായിരുന്നു പിന്നീട് തന്റെ പാര്‍ട്ടിക്ക് മാണി സി കാപ്പന് ആഗ്രഹിച്ചത്. ഒടുവില്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള എന്നതിന് അംഗീകാരം ലഭിക്കുകയും ചെയ്തു.

അതേസമയം മാണി സി കാപ്പന് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതിനാലാണ് കാപ്പന് പുതിയ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ തടസ്സം. സ്വതന്ത്രന് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ നിയമസഭാ അംഗത്വം നഷ്ടമാവും.

സലീം പി മാത്യൂവാണ് സംസ്ഥാന പ്രസിഡണ്ട്. കാപ്പന് രക്ഷാധികാരിയും ആവും. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എന്‍സികെ രൂപീകരിച്ചിരുന്നെങ്കില്‍ കമ്മീഷന്റെ അംഗീകാരം ലഭിക്കാതിരുന്നതിനാല്‍ സ്വതന്ത്രനായിട്ടായിരുന്നു കാപ്പന് പാലായില്‍ മത്സരിച്ചത്. പുതിയ പേരിന് അംഗീകാരം ലഭിച്ചതോടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 14 ജില്ലകളിലും കമ്മിറ്റികള്‍ കാര്യക്ഷമമാക്കാനാണ് പദ്ധതി.

അതേസമയം, നേരത്തെ എന്‍സിപി വിട്ട് കാപ്പനോടൊപ്പം പോന്നവരില്‍ ചിലര്‍ അദ്ദേഹത്തോടെ ഇടഞ്ഞ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയിരുന്നു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉള്‍പ്പടേയുള്ള നേതാക്കളായിരുന്നു എന്സികെയില് നിന്നും രാജിവെച്ചത്. മാണി സി കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ വിയോജിപ്പ് ഉള്ളതിനാലാണ് തങ്ങളുടെ രാജിയെന്നായിരുന്നു ഇവര്‍ അഭിപ്രായപ്പെട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ച് കൂടെ വന്നവരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടതെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. ഭരണം കിട്ടാതായപ്പോള്‍ മുതല്‍ തന്നെ പാര്‍ട്ടിയില്‍ അപശബ്ദങ്ങളുണ്ടാവാന്‍ തുടങ്ങിയിരുന്നു. പാര്‍ട്ടി വിട്ട എന്‍സികെ നേതാക്കള്‍ എല്‍ഡിഎഫിലുള്ള ഏതെങ്കിലും കക്ഷിയിലേക്ക് മാറണമെന്ന് ലക്ഷ്യം വെച്ചായിരിക്കണം പോയതെന്നും പാലാ എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു.
Recommended Video
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications