മോദിയുടെ നോട്ട് നിരോധനം മൂലം ഒരു വ്യാപാരി കൂടി ജീവനൊടുക്കി; സംഭവം കോട്ടയത്ത്

  • By: Akshay
Subscribe to Oneindia Malayalam

കോട്ടയം: ചങ്ങനാശ്ശേരിയില്‍ വ്യാപാരി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ബ്രഡ് കമ്പനിയുടെ മൊത്ത വിതരണക്കാരനായ ചങ്ങനാശേരി വാഴപ്പള്ളി ചീരക്കാട്ട് സിപി നാരായണന്‍ നമ്പൂതിരി (54)യാണു മതുമൂലയിലെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചത്. നോട്ട് പ്രതിസന്ധി കാരണം വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതാണ് നാരായണന്റെ മരണത്തിലേക്ക് കലാശിച്ചത്.

നാരായണന്റെ ഡ്രൈവര്‍ വിവാഹ ആവശ്യത്തിനായി സഹകരണ ബാങ്കില്‍നിന്നു പണം വായ്പയെടുത്തിരുന്നു. ഇതില്‍നിന്ന് ഒരു ലക്ഷത്തിലേറെ രൂപ നാരായണന്‍ നമ്പൂതിരി വ്യാപാര ആവശ്യങ്ങള്‍ക്കായി വാങ്ങി. എന്നാല്‍, നോട്ടു പ്രതിസന്ധിയെ തുടര്‍ന്നു പണം തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണു ജീവനൊടുക്കിയതെന്നു പൊലീസ് പറയുന്നു. ഡിസംബര്‍ നാലിനാണു വിവാഹം നടക്കേണ്ടത്.

Suicide

ചങ്ങനാശ്ശേരിയിലെ കടയ്ക്ക് പുറമേ മറ്റ് കടകളിലേക്ക് ആവശ്യമായ റൊട്ടി വിതരണവും നാരായണന്‍ നമ്പൂതിരി ചെയ്തിരുന്നു. എന്നാല്‍ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് പലയിടത്തുനിന്നും കിട്ടാനുള്ള പണം ഇദ്ദേഹത്തിന് കിട്ടിയിരുന്നില്ല. ഇത് റൊട്ടി വിതരണത്തെ ബാധിക്കാതിരിക്കാന്‍ സുഹൃത്തുക്കളോട് പലപ്പോഴും കടം വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പണവും തിരിച്ചു കൊടുക്കാന്‍ നാരായണന്‍ നമ്പൂതിരിക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

സഹകരണ ബാങ്കിലെ നിക്ഷേപം പിന്‍വലിക്കാനാകാത്തതിനെ തുടര്‍ന്ന് കോട്ടയം എരുമേലിയില്‍ കഴിഞ്ഞയാഴ്ച്ച ഒരാള്‍ ജീവനൊടുക്കിയിരുന്നു. പണം തിരികെ കിട്ടില്ലെന്ന ആശങ്കയില്‍ കണമല പമ്പാവാലി സ്വദേശി ഓമനക്കുട്ടന്‍പിള്ള (70) ആണ് ആത്മഹത്യ ചെയ്തത്. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്ക് ചുമത്തിയ വിലക്ക് കാരണം സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിക്ഷേപമുള്ളവര്‍ ഇപ്പോള്‍ ഭീതിയിലാണ്.

English summary
Demonetization; shop keeper suicide at Kottayam
Please Wait while comments are loading...