ദേവസ്വം മന്ത്രിക്ക് ജാതി വിവേചനം നേരിട്ടത് പയ്യന്നൂരില്‍: ഓരോ അമ്പലങ്ങളിലും ഓരോ രീതിയെന്ന് തന്ത്രി
പയ്യന്നൂര്‍: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ജാതിവിവേചനം നേരിട്ടത് പയ്യന്നൂരിലെ ക്ഷേത്രത്തില്‍. പയ്യന്നൂര്‍ നഗരത്തോട് ചേര്‍ന്നുള്ള നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രം കഴിഞ്ഞ ജനുവരി 26നായിരുന്നു സംഭവം. പയ്യന്നൂര്‍ എംഎല്‍എ മധുസൂദന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിക്ക് ഇത്തരമൊരു അനുഭവമുണ്ടായത്. ജനുവരി 26ന് ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം നടന്നത്.
പൂജാരിമാര്‍ വിളക്ക് കൊളുത്തിയ ശേഷം മന്ത്രിക്ക് കൈമാറാതെ താഴെവെച്ചതാണ് വിവാദമായത്. താഴെ നിന്ന് വിളക്കെടുത്ത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മന്ത്രിക്ക് നല്‍കിയെങ്കിലും അത് വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. മന്ത്രിക്ക് ദീപം കൈമാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹപൂജാരി അത് നിലത്ത് വെക്കുകയായിരുന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന ടിഐ മധുസൂദനനും ദീപം കൊളുത്താന്‍ തയ്യാറായില്ല. അതേസമയം മന്ത്രിയുടെ പ്രസംഗത്തില്‍ ചെറുപ്പം മുതലേ താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന ജാതിവിവേചനത്തെ കുറിച്ച് സംസാരിച്ചു.

ദീപം നിലത്ത് നിന്നെടുത്ത് കൊളുത്താന്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി വേദിയില്‍ പറഞ്ഞിരുന്നു. എംഎല്‍എ മധുസൂദനനും പൂജാരിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ ചെയര്‍മാന്‍ ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. ഈ സംഭവമാണ് കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി വീണ്ടും തുറന്ന് കാണിച്ചത്.
അതേസമയം ദേവസ്വം മന്ത്രിയുടെ തുറന്നുപറച്ചിലില്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടും തന്റെ നിലപാട് അറിയിച്ചു. ഓരോ അമ്പലങ്ങളിലും ഓരോ രീതിയാണ്. ജാതിവിവേചനം നിലനില്‍ക്കുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും തന്ത്രി പറഞ്ഞു. സംഭവസമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നു. മന്ത്രിയോ എംഎല്‍എയോ ഇതുവരെ പരാതി പറഞ്ഞിരുന്നു. മന്ത്രിയുടെ പരാതി മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും തന്ത്രി പറഞ്ഞു.
വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ ജാതിവിവേചനത്തെ രൂക്ഷമായിട്ടായിരുന്നു വിമര്‍ശിച്ചത്. ക്ഷേത്രത്തിന്റെ പേര് മന്ത്രി പറഞ്ഞിരുന്നത്. വിളക്ക് കത്തിച്ചശേഷം സഹപൂജാരി തനിക്ക് തരാതെ നിലത്ത് വെച്ചെന്നും, താന്‍ അതെടുത്ത് കത്തിച്ചില്ല. പോയി പണിനോക്കാന്‍ പറഞ്ഞെന്നുവുമായിരുന്നു മന്ത്രി പറഞ്ഞത്.
താന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല. തനിക്ക് അയിത്തമുണ്ടെന്നും മന്ത്രി ആ വേദിയില്‍ വ്യക്തമാക്കിയിരുന്നു. താന്‍ ഇക്കാര്യം അപ്പോള്‍ തന്നെ ചടങ്ങില്‍ പ്രസംഗിക്കുകയും ചെയ്തു. ആ പൂജാരിയെ ഇരുത്തി കൊണ്ട് തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.












Click it and Unblock the Notifications