തൃപ്തി ഇത് കേരളമാണ്, അങ്ങനെ അങ്ങ് വെല്ലുവിളിക്കാന്‍ വരട്ടെ, വിലക്ക് എല്ലാവര്‍ക്കും ബാധകം
ശബരിമലയിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതി വിധി ഉണ്ടാകാതെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം.
തിരുവനന്തപുരം : സ്ത്രീകള്‍ക്കുള്ള വിലക്ക് മറികടന്ന് ശബരിമലയില്‍ പ്രവേശിക്കുമെന്ന് വെല്ലുവിളിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ശബരിമലയില്‍ പ്രവേശിക്കാനാകില്ല. തൃപ്തി ശബരിമലയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി.
ശബരിമലയിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതി വിധി ഉണ്ടാകാതെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം.
നിലവിലെ ആചാരങ്ങള്‍ ലംഘിച്ച് തൃപ്തിയെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരണം
നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ മറികടന്ന് സ്ത്രീകളെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് കടകംപള്ളി പറയുന്നത്. ഇത് തൃപ്തി ദേശായിക്കും ബാധകമാണെന്നും അദ്ദേഹം.

തീരുമാനം കോടതി വിധിക്ക് ശേഷം
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ ചോദ്യം ചെയ്ത് തനല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണനയിലാണ്. കോടതി വിധി വരുന്നതു വരെ നിലവിലെ ആചാരങ്ങളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം.

തീരുമാനം പരമോന്നത കോടതിയുടേത്
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമാണ് നിലനില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് മന്ത്രി പറയുന്നു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളും പരിശോധിച്ച് തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം.

വിധിക്കുകാത്തു നില്‍ക്കാതെ
സുപ്രീംകോടതി വിധിക്ക് കാത്തുനില്‍ക്കാതെ ജനു വരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നായിരുന്നു തൃപ്തിയുടെ വെല്ലുവിളി. ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചക പ്രവര്‍ത്തകയുമായ തൃപ്തി ദേശായി അടുത്ത ലക്ഷ്യം ശബരിമലയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതി ലഭിച്ചതിനു പിന്നാലെ ഹാജി അലി ദര്‍ഗയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു തൃപ്തി ഇക്കാര്യം വ്യക്തമാക്കിയത്.

സംഘര്‍ഷ സാധ്യത
അതേസമയം ശബരിമലയിലെത്തുന്ന തൃപ്തിയെ തടയാന്‍ തീവ്ര ഹിന്ദു സംഘടനകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൃപ്തിയെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിന്നു. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തൃപ്തിയെ തടയുന്നത്.












Click it and Unblock the Notifications