കേരളത്തിലെ നരഹത്യയ്ക്ക് എതിരെയാണ് പിണറായി സംസാരിക്കേണ്ടത്!! ഉപദേശവുമായി ഫട്നാവിസ്!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ബീഫിനെക്കാൾ വലിയ രാഷ്ട്രീയ പ്രശ്നം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഗോവധവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്കെതിരെയല്ല കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയാണ് പിണറായി സംസാരിക്കേണ്ടതെന്ന് ഫട്നാവിസ് പറഞ്ഞു.

കന്നുകാലികളെ കൊല്ലുന്നതിനെ കുറിച്ചല്ല മനുഷ്യനെ കൊല്ലുന്നതിനെ കുറിച്ച് കേരളം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നത് നിരോധിച്ച കേന്ദ്ര നടപടിയുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫട്നാവിസ് അടക്കമുള്ള മുഖ്യമന്ത്രിമാർക്കും പിണറായി കത്തയച്ചിരുന്നു.

fadnavis

ഇതിനുള്ള മറുപടിയായിട്ടാണ് ഫട്നാവിസ് ഇക്കാര്യം വ്യക്തമാക്കിയത്. പിണറായിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
devendra fadnavis reply to kerala cm pinarayi vijayan.
Please Wait while comments are loading...