വെങ്കിട്ടരാമന് പകരമെത്തിയ പ്രേംകുമാറും സിപിഎമ്മിന് തലവേദന!!പിരിവിനെത്തിയ സിപിഎമ്മുകാരെ ആട്ടിഓടിച്ചു

  • Posted By:
Subscribe to Oneindia Malayalam

മൂന്നാർ: കൈയ്യേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചതിനെ തുടർന്ന് പിണറായി സർക്കാർ സ്ഥലം മാറ്റിയ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന് പകരമെത്തിയ വിആർ പ്രേംകുമാറും സിപിഎമ്മിന് തലവേദനയാകുന്നു. ഫണ്ട് പിരിവിനെത്തിയ സിപിഎം പ്രവർത്തകരെ കളക്ടർ ഓഫീസിൽ നിന്ന് ആട്ടിയോടിച്ചു. പിരിവുകാർക്ക് കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കൊല്ലത്ത് ഒഴിവായത് വൻ ദുരന്തം!! ഗ്യാസ് ലോറിയും പെട്രോൾ ടാങ്കറും കൂട്ടിയിടിച്ചു!! ഒരു മരണം

വ്യാഴാഴ്ചയാണ് സംഭവം . സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവരെയാണ് സബ്കളക്ടർ ഓഫീസിൽ നിന്ന് ഇറക്കിവിട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ആർഡിഒ ഓഫീസിലേക്ക് മാർച്ച് നടത്തി.

ബക്കറ്റ് പിരിവിനെത്തിയവർക്കെതിരെ

ബക്കറ്റ് പിരിവിനെത്തിയവർക്കെതിരെ

ആർഡിഒ ഓഫീസിൽ ബക്കറ്റ് പിരിവിനെത്തിയ സിപിഎം പ്രവർത്തകരെയാണ് സബ്കളക്ടർ വിആർ പ്രേംകുമാര്‍ ഇറക്കി വിട്ടത്. കളക്ടറുടെ നിർദേശ പ്രകാരം ഗൺമാനാണ് ഇവരെ ഇറക്കിവിട്ടത്.

ഫണ്ട് പിരിവ്

ഫണ്ട് പിരിവ്

നായനാർ അക്കാദമി നിർമാണ ഫണ്ട് സമാഹരണത്തിനാണ് വ്യാഴാഴ്ചയോടെ 15 പേരടങ്ങുന്ന സംഘം ഓഫീസിലെത്തിയത്. സിപിഎം ജില്ലാ കമ്മിയംഗം ആർ ഈശ്വറിന്റെ നേതൃത്വത്തിലാണ് എത്തിയത്.

തടഞ്ഞത് ഗൺമാൻ

തടഞ്ഞത് ഗൺമാൻ

ജീവനക്കാരിൽ നിന്ന് പണം ശേഖരിക്കുന്നതിനിടെയാണ് കളക്ടർ ഗൺമാനെ വിട്ട് ഇത് തടഞ്ഞത്. പിരിവിനെത്തിയവരെ ഇവിടെ നിന്ന് ഇറക്കിവിടുകയായിരുന്നു.

ജനങ്ങൾക്ക് ബുദ്ധിമുട്ട്

ജനങ്ങൾക്ക് ബുദ്ധിമുട്ട്

ബക്കറ്റ് പിരിവ് വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പറഞ്ഞായിരുന്നു ഇവരെ ഇറക്കിവിട്ടത്.ഓഫീസിൽ ബക്കറ്റ് പിരിവിന് കർശന നിയന്ത്രണമുണ്ടെന്നും ഗൺമാൻ അറിയിച്ചു.

കാണാൻ കൂട്ടാക്കിയില്ല

കാണാൻ കൂട്ടാക്കിയില്ല

ഇതിനിടെ പ്രവർത്തകർ സബ്കളക്ടറുടെ ഓഫീസിലെത്തി അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും ഇവരെ കാണാൻ പ്രേം കുമാർ തയ്യാറായില്ല. തുടർന്ന് ഇവർ മടങ്ങിപ്പോവുകയായിരുന്നു.

ജനാധിപത്യത്തോടുള്ള വെല്ലുവിളി

ജനാധിപത്യത്തോടുള്ള വെല്ലുവിളി

സബ്കളക്ടറുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നാണ് സിപിഎം പറയുന്നത്. സബ്കളക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി. സംഭവം വിവാദമായതോടെ നടന്നതിനെ കുറിച്ച് കളക്ടർ ജിആർ ഗോകുൽ സബ് കളക്ടറോട് ചോദിച്ചു.

English summary
devikulam sub collector r premkumar refused bucket fund collection of cpm leaders
Please Wait while comments are loading...