പരിചയമില്ലാത്ത സ്ത്രീകളുമായി സൗഹൃദം വേണ്ട; പാക് ഹണി ട്രാപ്പിന് സാധ്യത, പൊലീസുകാര്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: പാക് സംഘടകളുടെ ഹണി ട്രാപ്പില്‍ കുടുങ്ങരുതെന്ന് പൊലീസുകാര്‍ക്ക് ഡി ജി പി അനില്‍ കാന്തിന്റെ മുന്നറിയിപ്പ്. സേനയിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് സംഘങ്ങള്‍ വഴി ശ്രമം നടക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി ജി പി അനില്‍ കാന്ത് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദ്ദേശമെന്ന് ഡി ജി പി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹ മാധ്യമത്തില്‍ സൗഹൃദം സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥര്‍ ഒഴിവാക്കണം. ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Recommended Video
അതേസമയം, പൊലീസുകാരെ കുടുക്കിയ ഹണി ട്രാപ്പില്‍ ആദ്യ കേസ് മാസങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. തിരുവനന്തപുരം പാങ്ങോട് പൊലീസാണ് അന്ന് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഫോണിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. നിരവധി പൊലീസുകാര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായെന്നാണ് വിവരം.
കൊല്ലം സ്വദേശിയായ യുവതി വര്‍ഷങ്ങളോളമായി തിരുവനന്തപുരത്താണ് താമസം. നിരവധി പൊലീസുകാരെ യുവതി ഭീഷണിപ്പെടുത്തുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിയിലൂടെ കാര്യങ്ങള്‍ മാറുകയായിരുന്നു. കൂടാതെ പൊലീസുകാരുടെ വീട്ടില്‍ പോയി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടതിന് ശേഷമാണ്, യുവതി പൊലീസുകാരെ തട്ടിപ്പിന് ഇരയാക്കുന്നത്. ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട പൊലീസുകാര്‍ സംസ്ഥാന സര്‍വീസില്‍ ഉണ്ടെന്നാണ് വിവരം. പരിചയപ്പെടുന്നവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ യുവതിയാണ് മുന്‍കയ്യെടുത്തത്. പിന്നീട് ഗര്‍ഭിണിയാണെന്ന് അറിയിക്കുകയും ഗര്‍ഭചിദ്രം നടത്താന്‍ പണം ആവശ്യപ്പെടുകയും ചെയ്യും. ഇചാണ് യുവതിയുടെ തട്ടിപ്പിന്റെ രീതി.












Click it and Unblock the Notifications