കേരളത്തിലെ ഗുണ്ടകളെ പിടി കൂടാൻ പുതിയ തന്ത്രങ്ങൾ; പ്രധാന തടസ്സം രാഷ്ട്രീയ സ്വാധീനം
തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടകളെ പിടി കൂടാൻ നിർദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. മദ്യപിച്ച് ഡ്രൈവിംഗ് നടത്തുന്നവരെ കണ്ടെത്തുന്ന പരിശോധന പുനരാരംഭിക്കണമെന്നും പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
എസ്പിമാർക്കാണ് ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന് പുറമെ കുറ്റകൃത്യങ്ങൾ തടയുന്നതിന് കൂടുതൽ നടപടി സ്വീകരിക്കാൻ ഡിജിപി ജില്ലാ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലഹരി മരുന്ന്, സ്വർണ്ണം, അനധികൃത മദ്യം, മണ്ണ് എന്നിവയുടെ കടത്ത് തടയുന്നതിന് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിക്കണം. ആഴ്ചയിൽ 2 പ്രാവശ്യം ഇവയുടെ പ്രവർത്തനം എസ്പിമാർ നിരീക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

അതേസമയം, ഒരു മാസം മുൻപ് ഗുണ്ടകൾക്ക് എതിരെ ‘ഓപ്പറേഷൻ കാവൽ' എന്ന പദ്ധതി തുടങ്ങിയിരുന്നു. എന്നാൽ, ഇതിലൂടെ പിടികൂടുന്നവരെ വിട്ടയക്കേണ്ടി വരുന്നു. രാവിലെ പിടിക്കുന്നവരെ വൈകിട്ടു സ്റ്റേഷൻ ജാമ്യത്തിൽ വിടുന്ന സ്ഥിതിയായി. സംഘടിത അക്രമവും വർധിച്ചു. ഈ സാഹചര്യത്തിലാണു പുതിയ നിർദേശം. സംസ്ഥാനത്തെ ഗുണ്ടകളെ പിടിക്കുന്നതിന് പലവിധ തീരുമാനങ്ങൾ പൊലീസ് എടുത്തിരുന്നു. എന്നാൽ, ഇവയൊന്നും ഫലം കണ്ടില്ല.
'ഇതിലും ഭേദം ലോകായുക്തയെ തന്നെ പിരിച്ചു വിടുന്നത്'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത്തല

ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾ. മുഖ്യമന്ത്രി സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ യോഗം വിളിച്ചിട്ടും ഡി ജി പി പലവട്ടം ഉത്തരവിറക്കിയിട്ടും കുപ്രസിദ്ധ ഗുണ്ടകളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇവരെ തേടി കണ്ടു പിടിക്കാനും പൊലീസ് മനസ്സ് കാണിച്ചില്ല എന്ന ആക്ഷേപവും ഉണ്ട്. ഗുണ്ടകൾക്കുളള രാഷ്ട്രീയ സ്വാധീനമായിരുന്നു പ്രാധാന തടസ്സം. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനങ്ങൾ കൈക്കെളളുന്നത്. ഓൺലൈനായി ചേർന്ന ജില്ലാ പൊലീസ് മേധാവിമാരുടെ യോഗത്തിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്.
പുതിയ തീരുമാന പ്രകാരമുളള നിർദ്ദേശങ്ങൾ ഇങ്ങനെ ; -

ഗുണ്ടകൾക്ക് എതിരായ നടപടി കർശനമായി തുടരണം. ഗുണ്ടാ നിയമ പ്രകാരവും ക്രിമിനൽ നടപടി ചട്ട പ്രകാരവും നടപടി സ്വീകരിക്കണം. വാറന്റ് നടപ്പാക്കാൻ മുൻഗണന നൽകണം. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണം. അതി രാവിലെ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വൈകിട്ട് പൊതു സ്ഥലങ്ങളിലും പട്രോളിങ് ശക്തമാക്കണം. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ഉറപ്പാക്കണം - എന്നിവയാണ് പുതിയ നിർദ്ദേശങ്ങൾ.
'കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിൽ';' യഥാർത്ഥ സ്നേഹിതരേ മനസിലാക്കി'; - എം. ശിവശങ്കർ

എന്നാൽ, കഴിഞ്ഞ ആഴ്ചയിൽ നവ മാധ്യമങ്ങളിൽ പോസ്റ്റിടുന്നവരെ പിടി കൂടാനും ഡി ജി പി നിർദ്ദേശം നൽകിയിരുന്നു. കേരളത്തിലെ നവ മാധ്യമങ്ങളിൽ മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടാൽ അവരെ ഉടൻ അറസ്റ്റ് ചെയ്യണം എന്നതായിരുന്നു നിർദ്ദേശം. ഇത് സംബന്ധിക്കുന്ന ഉത്തരവ് കഴിഞ്ഞാഴ്ച പുറത്തിറക്കിയിരുന്നു. ഇതു പ്രകാരം ജില്ലയിലെ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകിയിരുന്നു. പോലീസ് നേരത്തെ ഇത്തരം പോസ്റ്റിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്നു. ഇത് തടയാനാണ് പുതിയ പൊലീസ് നിർദ്ദേശം ഉണ്ടായത്.

അതേ സമയം, നവ മാധ്യമങ്ങളിൽ മത സ്പർധ വളർത്തുന്ന തരത്തിലുളള പോസ്റ്റുകളുടെ പ്രചരണം കൂടുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, കഴിഞ്ഞ മാസം 18 മുതൽ ഈ മാസം മൂന്നു വരെയുളള കണക്കുകളാണ് 144. എന്നാൽ, ഇതിൽ പൊലീസിന് 41 പ്രതികളെ മാത്രമാണ് പിടികൂടാൻ സാധിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്തത്. 32 കേസുകളാണ് ഇവിടെ. എന്നാൽ, 21 പ്രതികളെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.