അനില്‍ കാന്ത് വിരമിക്കുന്നു: അടുത്ത് പൊലീസ് മേധാവിയാര്, സാധ്യത ഈ മൂന്ന് പേർക്ക്
തിരുവനന്തപുരം: ഡി ജി പി അനില്‍ കാന്ത് വിരമിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് സർക്കാർ. സംസ്ഥാനത്ത് പൊലീസ് മേധാവിയാവാന്‍ യോഗ്യതയുള്ള എട്ട് ഉന്നത ഉദ്യോഗസ്ഥരാണ് ഉള്ളത്. എട്ടുപേരും സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സംസ്ഥാന സർക്കാർ എല്ലാവരുടേയും പേര് ഉള്‍പ്പെടുത്തിയ പട്ടിക കേന്ദ്ര സർക്കാരിലേക്ക് അയച്ചു.
കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള 3 ഡി ജി പിമാരും സംസ്ഥാനത്തുള്ള 5 പേരുമാണ് സംസ്ഥാന സർക്കാർ അയച്ച പട്ടികയിലുള്ളത്. പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥരും നിലവില്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരുമായ സി ആർ പി എഫ് സ്പെഷൽ ഡയറക്ടർ നിധിൻ അഗർവാൾ, ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറ്കടർമാരായ ഹരിനാഥ് മിശ്ര, രവാഡ എ.ചന്ദ്രശേഖർ എന്നിവർ സർക്കാറിനെ അറിയിച്ചിരുന്നു.

കേരളത്തില്‍ നിന്നുള്ള അഞ്ച് പേർ
ഇവർക്കൊപ്പം സംസ്ഥാനത്ത് സേവനത്തിലുള്ള അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരേയും ചേർത്താണ് എട്ട് പേരുടെ പട്ടിക. പൊലീസ് ആസ്ഥാനത്തെ എ ഡി ജി പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് എ ഡി ജി പി ഷേയ്ക്ക് ദർവേഷ് സാഹിബ്, സപ്ലൈകോ സി എം ഡി സഞ്ജീവ് കുമാർ പട്ജോഷി, ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാർ, ബവ്കോ എംഡി യോഗേഷ് ഗുപ്ത എന്നിവരാണ് സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥർ.
പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടത് പ്രകാരം പൊലീസ് ആസ്ഥാനത്ത് നിന്നുമുള്ള പട്ടിക് രണ്ടാഴ്ച മുന്‍പ് കൈമാറിയിരുന്നു. ഇന്റലിജൻസ്, വിജിലൻസ് ക്ലിയറൻസുകൾക്ക് ശേഷം 30 വർഷം സർവീസ് പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണു കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവിയാകുന്നവർക്ക് കുറഞ്ഞത് ആറ് മാസത്തേയെങ്കിലും സർവ്വീസ് കാലാവധിയെങ്കിലും ബാക്കിയുണ്ടായിരിക്കണം.
മൂന്ന് പേരുടെ പട്ടിക
നിലവില്‍ സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടികയില്‍ നിന്നും യു പി എസ് സി ചെയർമാൻ ഉൾപ്പെടുന്ന 5 അംഗ സമിതി 3 പേരുകൾ സംസ്ഥാന സർക്കാരിനു കൈമാറും. ഇതില്‍ നിന്ന് ആരെ പൊലീസ് മേധാവിയായി നിയമിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. സർക്കാർ നിയമിക്കുന്ന വ്യക്തിക്ക് 2 വർഷമോ അല്ലെങ്കിൽ അതിനു ശേഷവും സർവീസ് ഉണ്ടെങ്കിൽ വിരമിക്കുന്നതു വരെയോ തുടരാവുന്നതാണ്.
ടോമിൻ തച്ചങ്കരി സുധേഷ് കുമാർ എന്നിവരായിരുന്നു കഴിഞ്ഞ തവണത്തെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇരുവർക്കുമെതിരെ ഒട്ടേറെ ആരോപണങ്ങൾ ഇരുവരെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ കേന്ദ്ര ആഭ്യന്തര വകുപ്പിനും യു പി എസ്‌സിക്കും വെവ്വേറെയായി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ കാന്തിനെ ഡി ജി പിയായി തിരഞ്ഞെടുക്കുന്നത്.
ആദ്യ പരിഗണനയിലുള്ളവർ
ഇത്തവണ നിധിൻ അഗർവാൾ, പദ്മകുമാർ, ഷേയ്ക്ക് ദർവേഷ് സാഹിബ് എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ഇതില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് താല്‍പര്യമുള്ള വ്യക്തിയെ പൊലീസ് മേധാവിയായി നിയമിക്കാം. ഡി ജിപിമാരായ അരുൺകുമാർ സിൻഹ, അഗ്നിരക്ഷാ സേനാ മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ എന്നിവർ മെയ് മാസത്തില്‍ ടോമിന്‍ തച്ചങ്കരി ജൂണിലും വിരമിക്കും. അതുകൊണ്ടാണ് ഇവരാരും പട്ടികയില്‍ ഇല്ലാത്തത്.
-
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications