മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ഐജിക്ക് പണികിട്ടും; നടപടിക്ക് ഡിജിപിയുടെ ശുപാര്‍ശ

Subscribe to Oneindia Malayalam

തിരുവനന്തപുരം: മദ്യപിച്ച നിലയില്‍ ഔദ്യോഗിക വാഹനത്തില്‍ കണ്ടെത്തിയ ഐജിക്കെതിരെ നടപടി ഉണ്ടായേക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ ഏജിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലില്‍ വച്ചായിരുന്നു ഐജിയേയും ഡ്രൈവറേയും ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് വാഹനം അമിത വേഗത്തിലും അനിയന്ത്രിതമായും പോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന എന്നാണ് റിപ്പോര്‍ട്ട്.

Police

അഞ്ചല്‍ പോലീസ് വാഹനം പിടികൂടുമ്പോള്‍ രണ്ട് പേരും മദ്യലഹരിയില്‍ ആയിരുന്നു. ഉടന്‍ തന്നെ ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പിന്നീട് വൈദ്യ പരിശോധനക്കും വിധേയരാക്കി. എന്നാല്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.

ലോകത്തെ ഞെട്ടിക്കാൻ സൗദി അറേബ്യ... ദുബായിയെ വെല്ലുന്ന പ്ലാനുകൾ; മതകാര്‍ക്കശ്യത്തിൽ നിന്ന് പിറകോട്ട്?

വാഹനം പിടികൂടിയ ഉടനെ തന്നെ ഡിജിപിയെ ഇക്കാര്യം അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐജിക്കെതിരെ നേരത്തേയും മദ്യപാനത്തിന്റെ പേരില്‍ ആരോപണം ഉള്ളതായും സൂചനയുണ്ട്. ഏതായാലും ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് യാത്ര ചെയ്ത ഐജിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയതായാണ് പുതിയ വിവരം.

English summary
DGP demands action against drunken police officer
Please Wait while comments are loading...