സർക്കാരുമായി വടംവലി തുടരുന്നു!! തിരിച്ചു വരവിലെ ശമ്പളം സെൻകുമാറിന് വേണ്ട!! ചെയ്തതത്?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സർക്കാരിനെതിരായ നിയമപോരാട്ടത്തിനൊടുവിൽ പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ ടിപി സെൻകുമാർ തിരിച്ചു വരവിലെ ആദ്യ ശമ്പളം ദാനം ചെയ്തു. വയനാട്ടിലെ ആദിവാസി കുട്ടികൾക്കാണ് സെൻകുമാർ തന്റെ ശമ്പളം നൽകിയിരിക്കുന്നത്.

നിർധനരായ ആദിവാസി കുട്ടികൾക്ക് പുത്തനുടുപ്പും പാഠപുസതകവും വാങ്ങാനാണ് സെൻകുമാർ ഒരുമാസത്തെ ശമ്പളം മുഴുവനായി നൽകിയിരിക്കുന്നത്. ശനിയാഴ്ച കൽപ്പറ്റയിൽ വച്ച് നടക്കുന്ന നേതൃപഠന ക്യാംപിൽ വച്ച് 100 നിർധന ആദിവാസി കുട്ടികൾക്കായി സെൻകുമാർ രണ്ടു ലക്ഷത്തോളം രൂപ നൽകും.

senkumar

ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയതു മുതൽ സർക്കാരിൽ നിന്ന് കടുത്ത എതിർപ്പും സമ്മർദവും സെൻകുമാറിനുണ്ട്. ഇതിനെ തുടർന്ന് കൂടിയാൻ സെൻകുമാർ വയനാട്ടിലേക്ക് എത്തുന്നത്. മൂന്നു ദിവസം സെൻ‌കുമാർ തലസ്ഥാനത്ത് ഉണ്ടാകില്ലെങ്കിലും തലസ്ഥാനത്തെ ചുമതല ആർക്കും നൽകിയിട്ടുമില്ല.

പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിനെതിരെയാണ് സെൻകുമാർ കോടതിയെ സമീപിച്ചത്.സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിൽ അന്തിമ വിജയം സെൻകുമാറിനായിരുന്നു. അധികാരത്തിൽ വീണ്ടും തിരിച്ചെത്തിയതോടെ സെൻകുമാറും സർക്കാരും തമ്മിലുള്ള വടംവലി വീണ്ടും ശക്തമായിരിക്കുകയാണ്.

English summary
dgp senkumar's first salary afrter come back gives to poor tribal students.
Please Wait while comments are loading...