പുതുവൈപ്പിലെ അതിക്രമം; പോലീസിലെ 'മനുഷ്യമൃഗം' യതീഷ് ചന്ദ്രയെ ഡിജിപി വിളിച്ചുവരുത്തി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: പുതുവൈപ്പിലെ പോലീസ് നടപടികളെ സംബന്ധിച്ച് ഗുരുതര ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ ഡിസിപി യതീഷ് ചന്ദ്രയെ ഡിജിപി വിളിച്ചുവരുത്തി. ഡിസിപിയുടെ നടപടികൾക്കെതിരെ രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലാണ് ഡിജിപി ടിപി സെൻകുമാർ ഡിസിപിയെ വിളിച്ചുവരുത്തിയത്.

കൊച്ചിയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. പുതുവൈപ്പിൽ സംഭവിച്ചതിനെക്കുറിച്ച് ഡിജിപി വിശദമായി ചോദിച്ച് മനസിലാക്കും. അതേസമയം ഡിസിപി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐയും എഐവൈഎഫും ആവശ്യപ്പെട്ടു.

senkumar

മുഖ്യമന്ത്രി പോലീസിനെ നിലയ്ക്ക് നിർത്തണം. പോലീസിലെ മനുഷ്യമൃഗമായ യതീഷ് ചന്ദ്ര കമ്മ്യൂണിസ്റ്റ് വിരോധിയാണെന്നും, ഇത്തരത്തിലുള്ളവരെ നിലയ്ക്ക് നിർത്താനായില്ലെങ്കിൽ സിപിഐ അവരെ നിലയ്ക്ക് നിർത്തുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

നേരത്തെ പുതുവൈപ്പിലെ പോലീസ് നടപടിയെക്കുറിച്ച് കൊച്ചി റേഞ്ച് ഐജി പി വിജയൻ എസ്പിയോടും കമ്മീഷണറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഐഒസിയുടെ എൽപിജി പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും, പുതുവൈപ്പ് സമരത്തിൽ ബാഹ്യഇടപെടലുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നും ഐജി പി വിജയൻ വ്യക്തമാക്കി.

English summary
dgp tp senkumar calls dcp yatheesh chandra.
Please Wait while comments are loading...