കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് രക്ഷയില്ല; എല്ലാ തെളിവുകളും ലഭിച്ചു, പോലീസ് ആത്മവിശ്വാസത്തോടെ മുന്നോട്ടെന്ന് ഡിജിപി

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ദിലീപിന്റെ രണ്ടാം ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോലീസിന്‍റെ നിലപാട് വ്യക്തമാക്കിയത്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പോലീസ് ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പെകുന്നതെന്നും ഡിജിപി പറഞ്ഞു.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെയും പ്രോസ്‌ക്യൂഷന്റെയും വാദം അവസാനിച്ചതിനെ തുടര്‍ന്ന് വിധി പറയാന്‍ കോടതി മാറ്റിവെക്കുകയായിരുന്നു. നേരത്തെ ജുലൈ 24ന് ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഈ ആഗസ്ത് 11ന് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രൊസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

പ്രൊസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തുകയായിരുന്നു.

കിങ് ലയര്‍

കിങ് ലയര്‍

മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ കേസ് ഡയറി ഹാജരാക്കിയിരുന്നു. ദിലീപ് കിങ് ലയര്‍ ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടത്.

മൊബൈല്‍ഫോണും മെമ്മറി കാര്‍ഡും

മൊബൈല്‍ഫോണും മെമ്മറി കാര്‍ഡും

കേസിലെ പ്രധാനതെളിവായ മൊബൈല്‍ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി പ്രതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതികള്‍ രക്ഷപ്പെടാനാണ് ഇങ്ങനെ പറയുന്നതെന്നാണ് പോലീസിന്റെ വാദം.

പള്‍സര്‍ സുനിയുമായുള്ള ബന്ധം

പള്‍സര്‍ സുനിയുമായുള്ള ബന്ധം

പള്‍സര്‍ സുനിയുമായി ദിലീപ്, കാവ്യ എന്നിര്‍ക്കുള്ള ബന്ധം പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജയിലില്‍ നിന്ന് ഇറങ്ങുക ദുഷ്‌ക്കരം

ജയിലില്‍ നിന്ന് ഇറങ്ങുക ദുഷ്‌ക്കരം

ഹൈക്കോടതിയില്‍ നിന്ന് വീണ്ടും പ്രതികൂല വിധിയാണ് ദിലീപിനെ കാത്തിരിക്കുന്നതെങ്കില്‍ ജയിലില്‍ നിന്ന് ഇറങ്ങുക ദിലീപിന് ദുഷ്‌ക്കരമായിരിക്കും.

ആദ്യ ഓണം ജയിലില്‍

ആദ്യ ഓണം ജയിലില്‍

അതേസമയം ചൊവ്വാഴ്ച കോടതിയില്‍ നിന്ന് അനുകൂല വിധി വന്നില്ലെങ്കില്‍ ദിലീപിന്റെ പുനര്‍ വിവാഹത്തിന് ശേഷമുള്ള ആദ്യ ഓണം ജയിലിലാകും.

മാഡം നിരപരാധി

മാഡം നിരപരാധി

മുഖ്യപ്രതി പള്‍സര്‍ സുനി വാക്ക് മാറ്റിയതും കേസില്‍ നിര്‍ണായകമാകാന്‍ സാധ്യതയുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന ഇടപെടലുകള്‍ നടത്തിയെന്ന് പറഞ്ഞിരുന്ന മാഡം നിരപരാധിയാണെന്ന് സുനി തന്നെ വെളിപ്പെടുത്തിയിരുന്നു.

English summary
DGP Loknath Behra's comment about actress molested case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X