കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം തുറന്ന് പറഞ്ഞ് ധനപാലന്‍

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് മാറി മത്സരിച്ച് പരാജയപ്പെട്ട കെപി ധനപാലന്‍ തുറന്ന് പറയുന്നു. ആരേയും വ്യക്തിപരമായി അധിക്ഷേപിക്കാതെയായിരുന്നു ധനപാലന്റെ പ്രതികരണമെങ്കിലും നേതൃത്വത്തിനെതിരേയും കെസി ചാക്കോക്കെതിരേയും പറായനുള്ള കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

തന്നെ ചാലക്കുടിയില്‍ നിന്ന് മാറ്റി തൃശൂരില്‍ മത്സരിപ്പിച്ച തീരുമാനം തെറ്റായിരുന്നു എന്നാണ് ധനപാലന്‍ പ്രതികരിച്ചത്. ചാലക്കുടിയില്‍ താനാണ് മത്സരിച്ചതെങ്കില്‍ പരാജയപ്പെടില്ലായിരുന്നുവെന്നും കെപി ധനപാലന്‍ പറഞ്ഞു. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് താന്‍ തൃശൂരില്‍ മത്സരിച്ചത്.

KP Dhanapalan

നേരത്തേയുള്ള ധാരണ എംപിമാര്‍ മണ്ഡലം മാറില്ലെന്നായിരുന്നു. എന്നാല്‍ പിന്നീട് ദില്ലിയിലേക്ക് വിളിപ്പിച്ച് മണ്ഡലം മാറുന്ന കാര്യം സംസാരിക്കുകയായിരുന്നു. തനിക്ക് അതിനോട് താത്പര്യമില്ലെന്ന് വ്യക്തമാക്കിയതായിരുന്നു. മത്സരിക്കുന്നെങ്കില്‍ ചാലക്കുടി. അല്ലെങ്കില്‍ മാറി നില്‍ക്കാം എന്നായിരുന്നു തന്റെ നിലപാടെന്ന് ധനപാലന്‍ വ്യക്തമാക്കുന്നു.

ചാക്കോയെ ചാലക്കുടിയില്‍ അക്കൊമഡേറ്റ് ചെയ്യണം എന്നായിരുന്നു പാര്‍ട്ടിയുടെ താത്പര്യം. താന്‍ തൃശൂരില്‍ നിന്നാല്‍ ഒരു സീറ്റ് കൂടി കിട്ടും എന്ന് നേതൃത്വം കരുതി. എന്നാല്‍ നേതൃത്വത്തിന്റെ ആ തീരുമാനം തെറ്റായിരുന്നു.

പിസി ചാക്കോക്ക് തൃശൂരില്‍ സംഭവിച്ച തെറ്റുകള്‍ തനിക്ക് തിരിച്ചടിയായെന്നും ധനപാലന്‍ പറഞ്ഞു. അവ പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. തൃശൂരിലെ പ്രവര്‍ത്തകര്‍ തനിക്ക് വേണ്ടി നല്ല രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചതെന്ന ഗുഡ് സര്‍ട്ടിഫിക്കറ്റ് ധനപാലന്‍ നല്‍കിയിട്ടുണ്ട്.

ചാലക്കുടിയില്‍ ഒരു കാരണവശാലം തോല്‍ക്കാന്‍ പാടില്ലാത്തതായിരുന്നു. എന്നാല്‍ ചാക്കോ തോറ്റു. താന്‍ മത്സരിക്കുകയാണെങ്കില്‍ ചാലക്കുടിയില്‍ ജയിക്കുമായിരുന്നുവെന്നും ധനപാലന്‍ പറഞ്ഞു.

English summary
Dhanapalan criticise leadership for his candidature at Thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X