Get Updates
Get notified of breaking news, exclusive insights, and must-see stories!

ധര്‍മ്മടം തിരഞ്ഞെടുപ്പ് ഫലം: അന്ന് എംവി ഗോവിന്ദന്‍, ഇന്ന് പിണറായി.. ചില്ലറക്കാരനല്ല റഷീദ്

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ സിപിഎമ്മും എല്‍ഡിഎഫും തകര്‍ന്നടിയുകയാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വലിയ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച് ആറ് റൗണ്ട് പിന്നിട്ടിട്ടും ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ് നേടാനായിട്ടില്ല. മുഖ്യമന്ത്രി മത്സരിച്ച മണ്ഡലമെന്നതിനപ്പുറം സിപിഎമ്മിന് കരുത്തുറ്റ അടിത്തറയുണ്ട് ധര്‍മ്മടത്ത്.

Kerala Election Results: കേരളത്തില്‍ യുഡിഎഫ് തരംഗം? ചെങ്കോട്ടകള്‍ തകര്‍ന്ന് വീഴുന്നു
Kerala Election Results: കേരളത്തില്‍ യുഡിഎഫ് തരംഗം? ചെങ്കോട്ടകള്‍ തകര്‍ന്ന് വീഴുന്നു

ഇവിടെ യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് കോണ്‍ഗ്രസിലെ വി പി അബ്ദുല്‍ റഷീദ് സൃഷ്ടിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ കടമ്പൂര്‍ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. ആ അര്‍ത്ഥത്തില്‍ എല്‍ഡിഎഫ് പഞ്ചായത്തുകളില്‍ ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോള്‍ പോലും 2000 ത്തിന് മുകളില്‍ റഷീദിന് ലീഡുണ്ടായിരുന്നു.

Dharmadam Election Result

തളിപറമ്പിലേക്ക് നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു റഷീദ്. എന്നാല്‍ അവിടെ പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സി പി എം ജില്ലാ കമ്മിറ്റി അംഗം ടി കെ ഗോവിന്ദന്‍ രംഗത്തെത്തിയതോടെ രാഷ്ട്രീയ ചിത്രം ആകെ മാറി. ഗോവിന്ദന് യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചതോടെ റഷീദിന്റെ സ്ഥാനാര്‍ത്ഥിത്വം ധര്‍മ്മടത്തേക്ക് മാറ്റുകയായിരുന്നു. തളിപ്പറമ്പില്‍ 2021 ല്‍ എം വി ഗോവിന്ദനെ വിറപ്പിച്ചയാളാണ് റഷീദ്.

Kerala Election Results: കേരള കോണ്‍ഗ്രസ് എം ഇല്ലാത്ത നിയമസഭയോ? നാണംകെട്ട തോല്‍വിയിലേക്ക് മാണി ഗ്രൂപ്പ്!!
Kerala Election Results: കേരള കോണ്‍ഗ്രസ് എം ഇല്ലാത്ത നിയമസഭയോ? നാണംകെട്ട തോല്‍വിയിലേക്ക് മാണി ഗ്രൂപ്പ്!!

2016 ല്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന രാജേഷ് നമ്പ്യാര്‍ക്കെതിരെ സിപിഎമ്മിലെ ജയിംസ് മാത്യുവിന്റെ ഭൂരിപക്ഷം 40,617 ആയിരുന്നു. എന്നാല്‍ എല്‍ ഡി എഫ് തരംഗമടിച്ച 2021 ല്‍ പോലും എം വി ഗോവിന്ദന് ഭൂരിപക്ഷം 22,689 വോട്ട് മാത്രമായിരുന്നു. റഷീദിന്റെ സ്ഥാനാര്‍ത്ഥിത്വം യു ഡി എഫിന് 7.85% വോട്ട് കൂട്ടിയപ്പോള്‍ എല്‍ ഡി എഫിന്റേത് 7.84% വോട്ടുകള്‍ ആയി കുറഞ്ഞു.

ഇത്തവണയും തളിപ്പറമ്പില്‍ മത്സരിക്കാം എന്നായിരുന്നു റഷീദിന്റെ ആലോചന. എന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ ധര്‍മ്മടത്തേക്ക് മാറ്റപ്പെട്ടു. ധര്‍മടത്ത് തുടക്കം മുതല്‍ ആത്മവിശ്വസത്തോടായായിരുന്നു റഷീദിന്റെ പ്രചാരണം. ലീഡ് പിടിക്കുമെന്ന ആത്മവിശ്വാസം ഇന്നലെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അതാണ് ഇന്ന് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

സ്വര്‍ണത്തിനും വെള്ളിക്കും വിലയിടിഞ്ഞു.. ഈ ആഴ്ച കാത്തിരിക്കുന്നത് കൂടുതല്‍ ഇടിവ്?
സ്വര്‍ണത്തിനും വെള്ളിക്കും വിലയിടിഞ്ഞു.. ഈ ആഴ്ച കാത്തിരിക്കുന്നത് കൂടുതല്‍ ഇടിവ്?

കുട്ടിക്കാലം തൊട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് റഷീദ്. ജവഹര്‍ ബാലജനവേദിയിലൂടെയും കെ എസ് യുവിലൂടെയുമാണ് സംഘടനാ രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ പി സി സി അംഗം കൂടിയാണ് റഷീദ്. ആറ് വര്‍ഷമായി ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പോതുവാച്ചേരിയില്‍ ആണ് താമസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+