വീട്ടിലെ കട്ടിലും എസിയും ദിലീപ് വാങ്ങിക്കൊടുത്തത്... പിന്നെ ധര്‍മജന്‍ പൊട്ടിക്കരയാതിരിക്കുമോ?

Subscribe to Oneindia Malayalam
cmsvideo
  അന്ന് കരഞ്ഞത് എന്തിനായിരുന്നു? ധർമജൻ വെളിപ്പെടുത്തുന്നു | Oneindia Malayalam

  കൊച്ചി: ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്ന ദിവസം ജയിലിന് മുന്നില്‍ ഒരുപാട് സിനിമാക്കാര്‍ എത്തിയിരുന്നു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഒരാള്‍ ആയിരുന്നു.

  ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

  ധര്‍മജന്‍ ബോള്‍ഗാട്ടി! അന്ന് ജയിലിന് മുന്നില്‍ വച്ച് ധര്‍മജന്‍ പൊട്ടിക്കരഞ്ഞു. ദിലീപ് സ്വന്തം ജ്യേഷ്ഠനെ പോലെ ആണ് എന്ന് പറഞ്ഞായിരുന്നു ആ പൊട്ടിക്കരച്ചില്‍.

  ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

  എന്നാല്‍ അതിന്റെ പേരില്‍ ധര്‍മജന്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. പക്ഷേ, ധര്‍മജന്‍ അങ്ങനെ കരയാന്‍ ഒരു കാരണം ഉണ്ടായിരുന്നു.

   സന്തോഷം കൊണ്ട്

  സന്തോഷം കൊണ്ട്

  അന്ന് ദിലീപിനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞത് സന്തോഷം കൊണ്ടാണ് എന്നാണ് ധര്‍മജന്‍ ബോള്‍ഗാട്ടി പറയുന്നത്. കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

   വെറും സൗഹൃദമല്ല

  വെറും സൗഹൃദമല്ല

  ദിലീപിനോട് ഉണ്ടായിരുന്നത് വെറും സൗഹൃദം അല്ലെന്നും ധര്‍മജന്‍ പറയുന്നു. ദിലീപ് തന്റെ ചേട്ടനെ പോലെ ആണ് എന്നാണ് ധര്‍മജന്‍ പറയുന്നത്.

  സിനിമയില്‍ കൊണ്ടുവന്നത്

  സിനിമയില്‍ കൊണ്ടുവന്നത്

  ഒരുപാട് പേരെ ദിലീപ് സിനിമയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ കൊണ്ടുവന്ന ആളാണ് ധര്‍മജനും. അതാണ് ആ സ്‌നേഹത്തിന് കാരണം എന്നും ധര്‍മജന്‍ പറയുന്നു.

  കട്ടിലും എസിയും

  കട്ടിലും എസിയും

  തന്റെ വീട്ടിലെ കട്ടിലും എസിയും എല്ലാം ദിലീപ് വാങ്ങിത്തന്നതാണ് എന്നാണ് ധര്‍മജന്‍ പറയുന്ന മറ്റൊരു കാര്യം. താന്‍ വീടുവച്ചപ്പോള്‍ ആണ് ദിലീപ് ഈ സാധനങ്ങളെല്ലാം വങ്ങിത്തന്നത് എന്നും ധര്‍മജന്‍ പറയുന്നുണ്ട്.

  താങ്ങും തണലും

  താങ്ങും തണലും

  തന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ദിലീപ് അന്വേഷിക്കാറുണ്ട് എന്നും ധര്‍മജന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും താങ്ങും തണലുമായി ദിലീപ് മാറിയിട്ടുണ്ട് എന്നും ധര്‍മജന്‍ പറയുന്നു.

  വാക്കുകളില്‍ ഒതുങ്ങില്ല

  വാക്കുകളില്‍ ഒതുങ്ങില്ല

  ദിലീപുമായുള്ള ബന്ധം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ലെന്നും ധര്‍മജന്‍ പറയുന്നു. അത്രയ്ക്ക് അടുപ്പമാണ് ദിലീപിനോടത്രെ.

  ട്രോള്‍ ആയി

  ട്രോള്‍ ആയി

  എന്തായാലും അന്നത്തെ ധര്‍മജന്റെ കരച്ചില്‍ വലിയ വാര്‍ത്തയായിരുന്നു. അതിന്റെ പേരില്‍ ധര്‍മജനെ സോഷ്യല്‍ മീഡിയ നന്നായി ട്രോളുകയും ചെയ്തു.

  ചോദ്യം ചെയ്തു

  ചോദ്യം ചെയ്തു

  നടി ആക്രമിക്കപ്പെട്ട കേസില്‍ ധര്‍മജനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ധര്‍മജന്‍ അഭിനയിച്ച കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ സുനി എത്തിയിരുന്നോ എന്ന വിവരം അന്വേഷിക്കാനായിരുന്നു ധര്‍മജനെ വിളിപ്പിച്ചത് എന്നാണ് വിവരം.

  സുനിക്കൊപ്പം ഫോട്ടോ

  സുനിക്കൊപ്പം ഫോട്ടോ

  അതിനിടെ പള്‍സര്‍ സുനിക്കൊപ്പം ധര്‍മജന്‍ ഇരിക്കുന്ന ഒരു ഫോട്ടോയും പുറത്ത് വന്നിരുന്നു. ഇതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

  ജയിലിന് മുന്നില്‍ മാത്രമല്ല

  ജയിലിന് മുന്നില്‍ മാത്രമല്ല

  ജലിയിന് മുന്നില്‍ ദിലീപിനെ കാണാന്‍ എത്തി പൊട്ടിക്കരഞ്ഞ ആളാണ് ധര്‍മജന്‍. അതിന് ശേഷം ദിലീപിനെ ആലുവയിലെ വീട്ടിലെത്തി കാണുകയും ചെയ്തു ധര്‍മജ

  ആദ്യ സിനിമ

  ആദ്യ സിനിമ

  ധര്‍മജന് സിനമിയില്‍ ആദ്യമായി ലഭിച്ച മികച്ച വേഷം ആയിരുന്നു പാപ്പി അപ്പച്ചനിലേത്. ദിലീപ് നായകനായ ഈ സിനിമ വലിയ വിജയമായിരുന്നു.

  ദിലീപിനൊപ്പം

  ദിലീപിനൊപ്പം

  ഇതിന് ശേഷം ദിലീപിനൊപ്പം വേറേയും സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട് ധര്‍മജന്‍. മൈബോസ്, സൗണ്ട് തോമ, വില്ലാളി വീരന്‍, ലൈഫ് ഓഫ് ജോസൂട്ടി, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നിവയാണ് ആ സിനിമകള്‍.

  English summary
  Dharmajan reveals how he attached to Dileep and why cried on that day

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്