Get Updates
Get notified of breaking news, exclusive insights, and must-see stories!

ധീരജ് കൊല കര്‍മഫലമെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്, ഇരന്നുവാങ്ങിയതെന്ന് സുധാകരന്‍

തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ധീരജിന്റെ കൊലപാതകത്തില്‍ വീണ്ടും മോശം കമന്റുകളുമായി കോണ്‍ഗ്രസ്. ധീരജിന്റെ കൊലപാതകം കര്‍മഫലമാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു. കൊലപാതകത്തെ രാഷ്ട്രീഭേദമേന്യേ എല്ലാവരും അപലപിക്കുമ്പോള്‍ അതിനും കോണ്‍ഗ്രസ് വക്താവ് തയ്യാറായില്ല. മനുഷ്യത്വമില്ലാത്ത പ്രതികരണം എന്ന വിമര്‍ശനം ഇതിനോടകം തന്നെ ഷമയുടെ പ്രതികരണത്തിനെതിരെ ഉയര്‍ന്ന് കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ മാത്രമാണ് കൊലപാതകത്തെ പൂര്‍ണമായും തള്ളിപ്പറഞ്ഞത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വളരെ മോശമായിട്ടാണ് സംഭവത്തിനോട് പ്രതികരിച്ചത്.

1

സിപിഎം ഇരുന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്ന് കെ സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന ജില്ലാ പോലീസ് മേധാവിയുടെ വാക്കുകള്‍ ഉയര്‍ത്തി കാണിച്ചാണ് സുധാകരന്‍ ഈ കൊലപാതകത്തെ പ്രതിരോധിച്ചത്. താന്‍ വന്നതിന് ശേഷം കൊലപാതകം ആസൂത്രണം ചെയ്യുന്നുവെന്നതെല്ലാം തെറ്റായ കാര്യമാണ്. സിപിഎം നേതാക്കളുടെ പ്രസ്താവന അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സിപിഎം കൊലയില്‍ ദു:ഖിക്കുന്നില്ല. അവര്‍ തിരുവാതിര കളിച്ച് ആഹ്ലാദിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു. പോലീസും കൊലപാതകം ആസൂത്രിതമല്ലെന്നാണ് പറയുന്നത്. എന്നിട്ടും കെപിസിസിയാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പറയുന്നവര്‍ക്ക് തലയ്ക്ക് സുഖമില്ലെന്നും സുധാകരന്‍ പറഞ്ഞു.

പോലീസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് സിപിഎമ്മിന്റെ ശ്രമം. എംഎം മണി അടക്കമുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തുന്നു. മുമ്പില്ലാത്ത വിധം കെഎസ്യു എഞ്ചിനീയറിംഗ് കോളേജില്‍ കരുത്ത് കാണിച്ച് വിജയം ഉറപ്പിച്ച ഘട്ടത്തില്‍ അത് തടയാനായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അക്രമ പരമ്പരയാണ് ക്യാമ്പസില്‍ നടന്നതെന്നും സുധാകരന്‍ ആരോപിച്ചു. സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. കേരളത്തിലെ മനസ്സാക്ഷിയുള്ള എല്ലാവരും മനസ്സിലും ഇതിന്റെ വേദനയുണ്ടാവും. ഹൃദയത്തിലേക്ക് ഒരു കാരണവുമില്ലാതെ കത്തി കുത്തിയിറക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് എവിടെ നിന്ന് വന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം ഇരന്ന് വാങ്ങിയവന്‍ എന്ന് ഈ നാടിന്റെ മുന്നില്‍ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായെന്നും, ഇത്തരം കാര്യങ്ങളില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. ധീരജിന്റെ കൊലപ്പെടുത്തിയവരില്‍ ചിലരെ പിടിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധീരജിന്റെ കൊലപാതകം നിര്‍ഭാഗ്യകരമായി പോയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇനിയും ക്യാമ്പസുകളില്‍ ഇത്തരം സംഭവമുണ്ടാകരുത്. അതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിപിഎം ഇരന്ന് വാങ്ങിയ രക്തസാക്ഷിത്വം എന്ന സുധാകരന്റെ പരാമര്‍ശത്തിലും ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. അതൊക്കെ ഓരോരുത്തരും ഉപയോഗിക്കുന്നത് അല്ലേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+