ഷൈനിന്റെ ഇന്റർവ്യൂ മദ്യലഹരിയിലോ': ട്രോളുന്നവരും വിമർശിക്കുന്നവരും സത്യം അറിയണം
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങലും ട്രോളുകളുമാണ് കഴിഞ്ഞ ദിവസം മുതല്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ അഴിച്ച് വിടുന്നത്. ഷെയിന്‍ നിഗം നായകനാവുന്ന വെയില്‍ എന്ന സിനിമയുടെ പ്രമോഷന് വേണ്ടി ഷൈന്‍ ടോം ചാക്കോ നല്‍കിയ ഇന്‍റർവ്യൂ ആയിരുന്നു ഇത്തരം വിമർശനനങ്ങളും ട്രോളുകളും ഉയർന്ന് വരാന്‍ ഇടയാക്കിയത്.
മദ്യപിച്ചിട്ടാണ് ഷൈന്‍ അഭിമുഖത്തില്‍ പങ്കെടുത്തത് എന്നായിരുന്നു ചിലരുടെ ആരോപണം. മറ്റ് ചിലരാവട്ടെ 'ഇത് മയക്ക് മരുന്ന്' തന്നെയെന്നും വിധിച്ചു. ഇപ്പോഴിതാ ഈ സംഭവത്തില്‍ വ്യക്ത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ. സത്യാവസ്ഥ അറിയാതെ വിമർശിക്കുന്നവർക്ക് തക്കതായ മറുപടിയും ഷൈന്‍ ടോം ചാക്കായോടെ സഹോദരന്‍ നല്‍കുന്നു. ദ ക്യൂവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.

ഷൈന്‍ മദ്യപിച്ചതിനെ തുടർന്നല്ല അങ്ങനെ പെരുമാറിയതെന്നാണ് ജോ ജോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. പരിക്ക് പറ്റിയതിനെ തുടര്‍ന്ന് പെയിന്‍കില്ലര്‍ കഴിച്ചതിന്റെ സെഡേഷന്‍ കാരണമാണ് അഭിമുഖത്തില്‍ ചെറിയ പ്രശ്നം സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു. തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ ഷൈനിന്റെ കാല്‍മുട്ടിന് ചെറിയ പരിക്ക് പറ്റിയിരുന്നതായും ജോ ജോണ്‍ വ്യക്തമാക്കുന്നു.

ചികിത്സ കഴിഞ്ഞ ഉടനെ തന്നെയാണ് ഷൈന്‍ വെയില്‍ സിനിമയുടെ പ്രമോഷന് വേണ്ട അഭിമുഖങ്ങള്‍ നല്‍കുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ത മനസിലാക്കാതെ തെറ്റായ രീതിയില്‍ ഒരു വ്യക്തിയുടെ ശാരീരിക ബുദ്ധിമുട്ടിനെ കുറിച്ച് കമന്റുകളും ട്രോളുകളും ഉണ്ടാക്കുകയാണ് ചിലർ ചെയ്തത്. ഈ രീതി ശരിയല്ല. ഈ സംഭവം കുടുംബം എന്ന നിലയില്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ജോ വ്യക്തമാക്കുന്നു.

ചിത്രീകരണത്തിനിടെ ഒരു ഫൈറ്റ് സീനില്‍ ഒരാളെ എടുത്ത് പൊക്കുന്നതിനിടയില്‍ കാല് ട്വിസ്റ്റാവുകയായിരുന്നു. അങ്ങനെ ഇടത് കാല്‍ മുട്ടിന്റെ ലിഗമെന്റിന് പരിക്ക് പറ്റി. വളരെ അധികം വേദനയുണ്ടാക്കുന്ന ഒരു അപകടമായിരുന്നു അത്. ആശുപത്രിയില്‍ പോയപ്പോള്‍ മുട്ട് മടക്കാതിരിക്കാന്‍ ബാന്‍ഡേജ് ഇട്ടു. ലിഗമെന്റ് ശരിയാവുന്നതിന് കാല്‍ അനക്കരുത് എന്നാണ് പറഞ്ഞത്. അതിന് ശേഷം പെയിന്‍കില്ലര്‍ എടുത്ത് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു.

കിടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ഷൈയിന്‍ നിഗം ഇല്ലാത്ത സാഹചര്യത്തില്‍ ചേട്ടന് ഏത്തായാലും വെയിലിന്റെ പ്രമോഷന് പോവണമായിരുന്നു. അങ്ങനെയാണ് അദ്ദേഹം അഭിമുഖത്തിന് പോവുന്നത്. ആരെ കുറിച്ചാണെങ്കിലും തെറ്റായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതിന്റേതായ വിഷമം ഉണ്ടാകും. പ്രത്യേകിച്ച് ഫാമിലി എന്ന നിലയില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ല വിഷമം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'സത്യാവസ്ഥ മനസ്സിലാക്കാതെ വളരെ അധികം തെറ്റായ കമന്റുകളായിരുന്നു വന്നുകൊണ്ടിരുന്നത്. രാള്‍ക്ക് അപകടം പറ്റിയിരിക്കുന്ന സമയത്ത് ആര്‍ക്കും പറയാന്‍ സാധിക്കില്ല ഓരോരുത്തരുടെ രീതികള്‍ എന്തായിരിക്കുമെന്ന്. എത്ര വേദന സഹിക്കുന്നു എന്നതും ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഓരോ വ്യക്തിക്കും വേദന സഹിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. പെയിന്‍കില്ലറിന്റെ സെഡേഷനും ഉണ്ടായിരുന്നു'-ജോ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.

ഇതേ കാര്യം വ്യക്തമാക്കി ഷൈനിന്റെ സുഹൃത്ത് മുനീർ മുഹമ്മദുണ്ണിയും രംഗത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ട്രോളുകള്‍
ഷെെന്‍ ടോമിന്‍റെ ഇന്‍റര്‍വ്യു സത്യം എന്താണ് ?
തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളില്‍ ഫെെറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ഷെെന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സമ്പവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷെെന്‍ ടോമിനോട് വെയില്‍ സിനിമക്ക് വേണ്ടി ഇന്‍റര്‍വ്യു കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. പക്ഷെ അവിടെ ഒരു ഇന്‍റര്‍വ്യുവിന് പകരം 16 ഇന്‍റര്‍വ്യുകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്.

വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യുകളും കെെവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്‍റര്‍വ്യുന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓണ്‍ലെെന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷെെന്‍ ടോമുമായി ബന്ധപ്പെട്ട ഇന്‍റര്‍വ്യുവില്‍ സമ്പവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications