കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ ഭാവിയോര്‍ത്ത് ഉപദ്രവിക്കരുത്‌, പ്ലീസ്; പിണറായി വിജയന്‍റെ കാല് പിടിച്ച മുന്‍ മന്ത്രി ആര് ?

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിയുടെ കൂത്തരങ്ങായിരുന്നു യുഡിഎഫ്‌ സര്‍ക്കാരിന്റെ ഭരണം. സോളാര്‍, ബാര്‍ കോഴ കേസുകളടക്കം അഴിമതികളുടെ നീണ്ട നിരയായിരുന്നു അഞ്ച് വര്‍ഷം. അഴിമതിക്കെതിരെ കടുത്ത നിലപാടുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പലരുടെയും മുട്ടിടിച്ചു തുടങ്ങി.

അഴിമതി കേസില്‍ കുരുങ്ങുമെന്നുറപ്പായപ്പോള്‍ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഒരു നേതാവ് പിണറായി വിജയന്റെ കാലില്‍ വീണത്രേ. പറയുന്നത് കോണ്‍ഗ്രസ് നേതാവ് തന്നെയാണ്. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കരുതെന്ന് ഒരു മുന്‍ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ കാലുപിടിച്ച് അപേക്ഷിച്ചെന്നാണ്‌ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി ഡി വിനോദ് കൃഷ്ണ ആരോപിക്കുന്നത്.

Pinarayi Vijayan

തന്റെ ഫേസ്ബുക്കിലൂടെയാണ് വിനോദ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ അഞ്ചാം തീയതി വിനോദ് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്. 'ഏതോ ഒരു മുന്‍ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ കാലില്‍ വീണ് തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കരുത് എന്ന് അപേക്ഷിച്ചതായി പിന്നാമ്പുറ സംസാരം. അഴിമതി നടത്തിയിട്ടില്ലാന്ന് മനസാക്ഷിയുടെ മുന്നില്‍ ഉറപ്പുള്ളവര്‍ ആരും കാലുപിടിക്കാന്‍ പോയിട്ടില്ല എന്നും മനസ്സിലാക്കുന്നു'.

കാല് പിടിച്ച ആള്‍ ഇനിയെങ്കിലും യുഡിഎഫിനെ അപമാനിക്കുന്ന പ്രവര്‍ത്തി അവസാനിപ്പിക്കണം. എന്തായാലും അങ്ങോട്ട് പോയി രക്ഷിക്കണം എന്ന് അപേക്ഷിച്ചു വിജിലസിന് ജോലി ഉണ്ടാക്കി കൊടുക്കല്ലേ എന്നും വിനോദ് പരിഹസിക്കുന്നുണ്ട്. ആരോഗ്യമന്ത്രിയായിരുന്ന വിഎസ് ശിവകുമാറിനെ ലക്ഷ്യം വച്ചാണ് വിനോദ് കൃഷ്ണയുടെ പോസ്‌റ്റെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

പോസ്റ്റ് വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം വിനോദിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് വിവരം. വിജിലന്‍സിന്റെ അടുത്ത ലക്ഷ്യം വിഎസ് ശിവകുമാറാണെന്ന സൂചനയാണ് വിനോദ് നല്‍കുന്നത്. തലസ്ഥാനത്തടക്കം ശിവകുമാര്‍ മൂന്ന് സ്വാകാര്യ ആശുപത്രികള്‍ ബിനാമി പേരില്‍ വാങ്ങിയതായി നേരത്തെ ആരോപണമുണ്ടായിരുന്നു.

Read Also: കോഴിക്കേസില്‍ കെഎം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് അഡ്വ. എംകെ ദാമോദരന്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Did any of udf minister from previous UDF Ministry asked help from Pinarayi Vijayan?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X