ധന്യമേരി വർഗീസിനെ ചതിച്ചതോ? 1.56 കോടിയുടെ സ്വത്ത് ഇഡി കൊണ്ടുപോയ കേസ്, താരം അന്ന് പറഞ്ഞത്
തിരുവനന്തപുരം: നടിയും ബിഗ് ബോസ് താരവുമായ ധന്യമേരി വർഗീസിന്റേയും കുടുംബത്തിന്റേയും സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് പട്ടത്തും പേരൂര്‍ക്കടയിലുമുള്ള സ്വത്താണ് ഇഡി പിടിച്ചെടുത്തത്. നടിയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസണ് ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി.
ഫ്ലാറ്റുകള്‍ നിർമ്മിച്ച് നല്‍കാമെന്ന് വാഗ്ധാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ സാംസണ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും സഹോദരന് സാമുവലിനും എതിരെ കേസ് എടുത്ത് അന്വേഷണം നടന്ന് വരികയായിരുന്നു. 2016 ല്‍ ധന്യ ഉള്‍പ്പെടേയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയും കമ്പനി ചെയർമാനുമായ മുട്ടട ജേക്കബ് സാംസണും അതേവർഷം അറസ്റ്റിലായിരുന്നു.

വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറിലേറെ ഫ്ലാറ്റുകളും 20 വില്ലകളും രണ്ട് വർഷത്തിനകം നിർമ്മിച്ച് നല്‍കാമെന്നായിരുന്നു വാഗ്ധാനം. നിരവധി ആളുകളില്‍ നിന്നായി 100 കോടി രൂപ ഇത്തരത്തില്‍ കമ്പനി തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് പരാതി. അമിത പലിശ നല്‍കാമെന്ന് പറഞ്ഞ് 30 കോടിയോളം രൂപ സ്വന്തമാക്കിയെന്നും പരാതിയുണ്ടായിരുന്നു.
പറഞ്ഞ സമയം കഴിഞ്ഞിട്ടും ഫ്ലാറ്റുകളും വില്ലകളും ലഭിക്കാതായതോടെ പണം നിക്ഷേപിച്ചവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയി. ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലുമായിട്ടായിരുന്നു ഒളിവ് വാസം. ശക്തമായ അന്വേഷണത്തിന് ഒടുവില്‍ ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്നിന്ന പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
തിരുവനന്തപരുത്ത് അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഫ്ലാറ്റ് തട്ടിപ്പായിരുന്നു സാംസണ് ആന്‍ഡ് ബില്‍ഡേഴ്സിന്റേത്. കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷന് പരിധികളിലായി നിരവധി പരാതികളായിരുന്നു ധന്യ മേരി വർഗീസിനും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായിരുന്നത്.
അതേസമയം, ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് ഫ്ളാറ്റ് തട്ടിപ്പ് കേസിലെ അറസ്റ്റും തുടര്‍ സംഭവവികാസങ്ങളും നല്കിയ ജീവിത പാഠമെന്ന് ധന്യ നേരത്തെ അഭപ്രായപ്പെട്ടിരുന്നു. 'അനുഭവങ്ങളില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിച്ചു. അനുഭവങ്ങളാണല്ലോ ഗുരു. പണ്ട് ഞാന്‍ പക്വത കുറഞ്ഞ ആളായിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോഴും വിവാഹം കഴിഞ്ഞ കാലത്തും ഒക്കെ എല്ലാം കുട്ടിക്കളിയായിരുന്നു. ഒട്ടും സീരിയസായിരുന്നില്ല. എന്റേതായ തീരുമാനങ്ങള്‍ കുറവായിരുന്നു. പക്ഷേ പ്രശ്നങ്ങള്‍ വന്നപ്പോള്‍ സ്വന്തമായ ഒരു സ്റ്റാന്‍ഡ് എല്ലാ കാര്യത്തിലും വേണം എന്ന് പഠിച്ചു. നോ പറയേണ്ടിടത്ത് നോ പറഞ്ഞേ പറ്റു എന്നും മനസിലായി. നമ്മുടെ കാര്യം സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്നും തിരിച്ചറിവുണ്ടായി.'- ധന്യ പറഞ്ഞു.
ആളുകളെ പൂര്‍ണമായും വിശ്വസിക്കരുത്. ഓരോരുത്തരെയും അറിഞ്ഞ് പെരുമാറാന്‍ പഠിപ്പിച്ചത് അനുഭവങ്ങളാണ്. കാണുന്നതും ചിരിച്ച് കാണിക്കുന്നതുമെല്ലാം ഒരേ പോലെ ആയിരിക്കണമെന്നില്ല. പിന്നില്‍ അവരുടേതായ സ്വകാര്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാകും. എനിക്കുണ്ടായ കേസ് പോലും അങ്ങനെയാണ്. ആ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല. വന്ന് പെട്ടു എന്നതാണ് സത്യം. അതില്‍ എന്റെ പേര് ഉപയോഗിക്കണം എന്ന് താല്പര്യമുള്ളവര് ഉണ്ടായിരുന്നു. ഒരു പക്ഷേ എന്റെ വീട്ടുകാര്‍ തന്നെ ആയിരിക്കാം.
എന്തെങ്കിലും വന്നാല്‍ എന്റെയും ഭര്‍ത്താവിന്റെയും പേരാകും അവരെ സുരക്ഷിതമാക്കുക എന്ന് തോന്നിക്കാണും. നിരപരാധിയാണെന്ന് ഉറച്ച് വിശ്വാസമുള്ളത് കൊണ്ട് നാളെ ഇത് തെളിയക്കപ്പെടും. അല്ലെങ്കില്‍ അത് മറികടക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ഒരു പരിധി വരെ ആ വിശ്വസവും എന്നെ പിടിച്ച് നിര്‍ത്തി. ആത്മഹത്യ ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നുവെന്നും ധന്യ അന്ന് പറഞ്ഞിരുന്നു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications