ആരോഗ്യവകുപ്പ് മരുന്ന് കമ്പനികള്‍ക്ക് തീറെഴുതിയോ; വിറ്റഴിക്കുന്നത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍?
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റഴിച്ച് കൊള്ള ലാഭമുണ്ടാക്കാനുള്ള മരുന്ന് കമ്പനികളുടെ നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണോ ? സംസ്ഥാനത്ത് കുറേ നാളുകളായി ഗുണനിലവാര പരിശോധന നടത്താതെയാണ് മരുന്നുകള്‍ വിപണിയിലെത്തുന്നത്.
മരുന്നുകള്‍ വാങ്ങിയ വകയില്‍ സര്‍ക്കാര്‍ പണം നല്കാനുണ്ടൈന്ന് പറഞ്ഞ് മരുന്ന് കമ്പനികള്‍ മരുന്ന് നല്‍കാതായതോടെയാണ് ഗുണനിലവാര പരിശോധന മുടങ്ങിയത്.
വെറും 12 ലക്ഷം രൂപയാണ് മരുന്നുകളുടെ ഗുണനിലവാര പരിശോധനകള്ക്കാശി ശേഖരിച്ച മരുന്നുകള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ടത്.

സര്‍ക്കാരിനെ സംബന്ധിച്ച് ഈ തുക ചെറുതാണ്. എന്നാല്‍ ഈ തുക നല്‍കാതെ മരുന്ന് കമ്പനികളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ആരോപണം. അഞ്ച് ലക്ഷം രൂപയാണ് മരുന്ന് പരിശോധനക്കായി ഒരു വര്‍ഷവും ചെലവഴിക്കുന്നത്. എന്നാല്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ മരുന്നുകള്‍ക്കായി ചിലവാക്കേണ്ടിവരും.
ഇങ്ങനെ കുടിശിക വന്ന തുക 12 ലക്ഷമായതോടെ ഇനി മരുന്നുകള്‍ നല്‍കില്ലെന്ന് കമ്പനികള്‍ തീരുമാനിച്ചു. കുടിശികയായ തുക നല്കാത്തതിനാല് ഇനി മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് കമ്പനികള്‍. പരിശോധനയ്ക്കായി വാങ്ങുന്ന മരുന്നു നല്‍കിയില്ലെങ്കില്‍ ഗുണപരിശോധന നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.
ഇതുവഴി ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിപണിയില്‍ എത്തിക്കാന്‍ മരുന്ന് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന സംവിധാനം പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിവരം.
ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഇപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. വിവിധ ആരോഗ്യ സംഘടകള്‍ നിരവധി തവണ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ മരുന്ന് ലഭിച്ചില്ലെങ്കില്‍ ഗുണനിലവാരപരിശോധന നടത്തേണ്ടെന്ന് തന്നെയാണ് ആരോഗ്യവകു്പപിന്റെ തീരുമാനം.
സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന മിക്ക മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്ത്യയില്‍ പ്രമേഹരോഗികകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രമേഹത്തിന് ഉപയോഗിക്കുന്ന ഇന്‍സുലിന്‍ ഗുണനിലവാരമില്ലെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സുലിന്‍ ഉപഭോക്താക്കള്‍ കേരളത്തിലാണെന്നാണ് കണക്ക്.
ഇന്‍സുലിന്റെ ഗുണപരിശോധന നാളിതുവരെ നടത്തിയിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞവിലയ്ക്ക് നല്കുന്ന ഇന്സിലുനിള്പ്പെടെ ഗുണനിലവാരപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. ഇന്‍സുലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമൊരുക്കണമെങ്കില്‍ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഉന്നയിക്കുന്ന വാദം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം












Click it and Unblock the Notifications