കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എന്നാല്‍ ആര്‍ക്ക് മുന്നിലും എല്‍ഡിഎഫിന്റെ വാതിലുകള്‍ അടച്ചിട്ടിട്ടില്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുസ്ലീം ലീഗ് ചില വിഷയങ്ങളിലെടുത്ത നിലപാടുകള്‍ മതനിരപേക്ഷതയ്ക്ക് അനുകൂലമായവയാണ്. ഗവര്‍ണര്‍ കാവിവത്ക്കരിക്കുന്നത് സംബന്ധിച്ചായാലും വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്ക്കരിക്കാനുളള നീക്കമായാലും മതനിരപേക്ഷതയോടെ കാണാനാണ് മുസ്ലീം ലീഗ് ശ്രമിച്ചത്. അതിനെ സ്വാഗതം ചെയ്യുന്നു എന്നാണ് താന്‍ നേരത്തെ പറഞ്ഞത് എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീയതയ്ക്ക് എതിരെയുളള പോരാട്ടത്തില്‍ യോജിക്കാനാകുന്ന എല്ലാ ജനാധിപത്യ ശക്തികളേയും, ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്ന അതിവിപുലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കേരളത്തിലെ ഇടതുപക്ഷം കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുളള രാഷ്ട്രീയ മുന്നണിയാണ്. അതിലേക്ക് ആരെയെങ്കിലും ക്ഷണിക്കുക എന്നുളള നിലപാട് സ്വീകരിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

 'ആറ് മാസം മുൻപ് വരെ ലീഗ് വർഗീയ പാർട്ടി; ലീഗ് പോയാൽ യുഡിഎഫ് ദുർബലപ്പെടും'; മുരളീധരൻ 'ആറ് മാസം മുൻപ് വരെ ലീഗ് വർഗീയ പാർട്ടി; ലീഗ് പോയാൽ യുഡിഎഫ് ദുർബലപ്പെടും'; മുരളീധരൻ

yy

മുസ്ലീം ലീഗ് സ്വീകരിച്ചിട്ടുളള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസിന്റെതില്‍ നിന്ന് വ്യത്യസ്തമാണ്. കോണ്‍ഗ്രസിനെ തന്നെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത് എന്നാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ വിഷയത്തിലും വിഴിഞ്ഞം വിഷയത്തിലും യുഡിഎഫ് അവരുടെ ആദ്യത്തെ നിലപാട് മാറ്റേണ്ടി വന്നു. കലക്ക വെള്ളത്തില്‍ നിന്ന് എങ്ങനെ മീന്‍ പിടിക്കാം എന്നാണ് അവര്‍ ആലോചിച്ചത് എന്നും പിന്നീട് നിയമസഭയില്‍ നിലപാട് മാറ്റിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

English summary
Did not invite Muslim League to LDF, says CPM State Secretary MV Govindan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X