Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം നടന്നു, വിവാഹപ്പിറ്റേന്ന് വരനും പിതാവും മരിച്ചു

പെരുമ്പാവൂര്‍: കല്ല്യാണം കഴിഞ്ഞ് ഒരു ദിവസം പോലും ഒരുമിച്ചു ജീവിക്കാന്‍ അവസരം നല്‍കാതെ ദൈവം ഒരാളുടെ ജീവനെടുത്തു. ഷംനാസ്-ഷെറീന എന്ന നവദമ്പതിമാരാണ് ഈ ദാരുണ സംഭവത്തിന് സാക്ഷിയായത്. വിവാഹം നടക്കുന്നത് ശനിയാഴ്ച, മരണം സംഭവിക്കുന്നത് ഞായറാഴ്ചയും. വിവാഹം കഴിഞ്ഞ് പിറ്റേന്ന് തിരൂരിലെ വരന്റെ വീട്ടില്‍ നിന്നും നവദമ്പതികളെ വധുവിന്റെ വീട്ടിലേക്ക് പോകുന്ന വഴി മദ്ധ്യേയാണ് വാഹനം അപകടത്തില്‍പ്പെടുന്നത്.

എം.സി റോഡില്‍ കീഴില്ലം പരത്തുവയലില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും വരന്‍ ഷംനാസ് വഴിമദ്ധ്യേ തന്നെ മരിക്കുകയായിരുന്നു.

wedding

വധുവിന്റെ പിതാവ് വൈകീട്ടോടെയും മരണമടഞ്ഞു. പരിക്കേറ്റ വധുവിന്റെയും മാതാവിന്റെയും നില അതീവ ഗുരുതരമാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ അബോധാവാസ്ഥയിലുള്ള ഇവര്‍ നാഥന്‍ ഇല്ലാതായ വിവരം അറിഞ്ഞിട്ടു പോലും ഇല്ല.

മാതാവ് വെന്റിലേറ്ററിലാണെന്നും, തലയ്ക്ക് സാരമായ പരിക്കേറ്റ ഷെറീനയെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിവരുമെന്നും ആശുപത്രി ഡോക്ടര്‍മാര്‍ പറയുന്നു. മരണത്തോട് മല്ലിടുന്ന ഇവര്‍ ബോധം ഉണരുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന വാര്‍ത്തയും മരണത്തിനു തുല്യമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+