കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിന് ശേഷം പല ട്വിസ്റ്റുകളുമുണ്ടായി: ദിലീപിന് കുരുക്ക് മുറുക്കും; സമയപരിധി നീട്ടാനും സാധ്യത'

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം വളരെ ശക്തമായും ചിട്ടയായും കൂടി മുന്നോട്ട് പോകുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്ന് അഭിഭാഷകനായ അഡ്വ. അജകുമാർ. അങ്ങനെയാണ് അന്വേഷണത്തിന്റെ പോക്കെങ്കില്‍ തുടരന്വേഷണത്തിന്റെ ഫൈനല്‍ റിപ്പോർട്ട് മുപ്പത് ദിവസത്തിനുള്ളില്‍ തന്നെ കൊടുക്കാന്‍ സാധിക്കും. മറിച്ച് റിപ്പോർട്ട് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ഇതേ കോടതിയില്‍ തന്നെ സമയം നീട്ടിക്കിട്ടാന്‍ വേണ്ടി പോവാവുന്നതേയുള്ളു.

സമയപരിധി നിശ്ചയച്ചതിന് ശേഷം സംഭവിച്ച ഒരുപാട് ആകസ്മികമായ കാര്യങ്ങളുണ്ട്. പല കാര്യങ്ങളും അന്വേഷണത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ ഭാഗത്ത് നില്‍ക്കുന്ന സാക്ഷികള്‍ പോലും ചോദ്യം ചെയ്യലിന് വരികയോ ചില പരിശോധനകള്‍ നടത്തുന്നതിനുള്ള അപേക്ഷകള്‍ ഇതുവരെ പൂർണ്ണമായി അനുവദിച്ചിട്ടില്ല. ഇങ്ങനെയൊക്കെയുള്ള തർക്ക വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സമയപരിധിക്കുള്ളില്‍ അന്വേഷണം തീർക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ സമയം ചോദിക്കാന്‍ തീർച്ചയായും സാധിക്കുമെന്നും റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അഡ്വ. അജകുമാർ അഭിപ്രായപ്പെടുന്നു.

വിജയ് ബാബുവിനെതിരെ നടപടി ? അമ്മ എക്സിക്യുട്ടീവ് യോ​ഗം ഇന്ന്; സസ്പെൻഡ് ചെയ്യണമെന്നാവശ്യംവിജയ് ബാബുവിനെതിരെ നടപടി ? അമ്മ എക്സിക്യുട്ടീവ് യോ​ഗം ഇന്ന്; സസ്പെൻഡ് ചെയ്യണമെന്നാവശ്യം

കേസിന്റെ പല മേഖലകളിലേക്കും വിശദമായ അന്വേഷണം

കേസിന്റെ പല മേഖലകളിലേക്കും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതുകൂടാതെ പല ഘടകങ്ങളും അന്വേഷണത്തിന് എത്തിയിട്ടുണ്ട്. എന്നാല് ഈ പറയുന്ന രണ്ട് കാര്യങ്ങളിലും മുന്നോട്ട് പോവാന്‍ മേല്‍ക്കോടതികളുടെ ഇടപെടലില്ലാതെ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കോടതി തന്നെ അതിനകത്ത് തടസ്സം പറഞ്ഞ് നില്‍ക്കുകയും അന്തിമ ഉത്തരവ് ഉണ്ടാവാതിരിക്കുകയും ചെയ്യുമ്പോള്‍ തീർച്ചയായും പ്രോസിക്യൂഷന് നിസ്സഹായമായി ആ കാര്യങ്ങള്‍ പെന്‍ഡിങ്ങില്‍ വെക്കാനെ സാധിക്കുകയുള്ളു. അന്വേഷണം പൂർത്തിയാക്കാന്‍ കഴിയില്ലെന്നും അഡ്വ. അജകുമാർ വ്യക്തമാക്കുന്നു.

ദൃശ്യം ചോർന്നത് സംബന്ധിച്ച് പെന്‍ഡ്രൈവ് വീണ്ടും ഫോറന്‍സിക്

ദൃശ്യം ചോർന്നത് സംബന്ധിച്ച് പെന്‍ഡ്രൈവ് വീണ്ടും ഫോറന്‍സിക് ലാബിലേക്ക് പോയാല്‍ വളരെ അപകടകരമായ പ്രശ്നങ്ങളുണ്ടാവും എന്നുള്ള അറിവായിരിക്കാം അത്തരത്തിലേക്കുള്ള അന്വേഷണം വേണ്ടെന്ന് പറയാനുള്ള കാരണം. ആ അന്വേഷണം ആവശ്യമില്ലെന്ന വ്യക്തമായ നിർദേശം അന്വേഷണ സംഘത്തനും പ്രോസിക്യൂഷനും കോടതിയില്‍ നിന്ന് കൊടുക്കാവുന്നതാണ്.

കോടതിയുടെ ഉത്തരവ് അനുകൂലമല്ലെങ്കില്‍ മേല്‍ക്കോടതിയിലേക്ക്

കോടതിയുടെ ഉത്തരവ് അനുകൂലമല്ലെങ്കില്‍ മേല്‍ക്കോടതിയിലേക്ക് പോവുക എന്നുള്ളതല്ലാത്തെ മാറ്റൊരു മാർഗ്ഗവും ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തിലില്ല. ആ ഭാഗം മേല്‍ക്കോടതിയുടെ അംഗീകാരത്തിനും വിധേയമാവുന്നില്ലെങ്കില്‍ പ്രോസിക്യൂഷന് അക്കാര്യങ്ങള്‍ നിസ്സഹായമായി അവസാനിപ്പിക്കേണ്ടി വരും. അല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റില്ല. ഈ രീതിയിലുള്ള തടസ്സങ്ങള്‍ എല്ലാം നേരിട്ടുകൊണ്ട് ഈ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാന്‍ കഴിയുമോയെന്ന് പൊലീസ് ആലോചിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം കഴിഞ്ഞ ദിവസം പാവറട്ടി കസ്റ്റഡി മരണവുമായി

അതേസമയം കഴിഞ്ഞ ദിവസം പാവറട്ടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ശബ്ദ സന്ദേശത്തോടും അജകുമാർ പ്രതികരിക്കുന്നു. ഒരു ഉദ്യോഗസ്ഥന്‍ കുറ്റകൃത്യത്തില്‍ പങ്കാളിയായാല്‍ അത് ഡിപ്പാർട്ട്മെന്റ് തല നടപടി മാത്രമായി അവസാനിപ്പിക്കാന്‍ സി ബി ഐക്ക് കഴിയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങനെയൊരു കേസ് വരുമ്പോള്‍ പ്രതിയുമായി ബന്ധപ്പെട്ട ആരെങ്കിലും സി ബി ഐയുടെ പദവികളില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചോയെന്ന് ഉന്നത ഉദ്യോഗസ്ഥർ തന്നെ പരിശോധിക്കേണ്ടതാണ്.

കൊല്ലപ്പെട്ട വ്യക്തിയുടെ ഏത് ബന്ധുക്കള്‍ക്കും അക്കാര്യവുമായി

കൊല്ലപ്പെട്ട വ്യക്തിയുടെ ഏത് ബന്ധുക്കള്‍ക്കും അക്കാര്യവുമായി കോടതിയെ സമീപിക്കാന്‍ സാധിക്കും. കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അന്ന് കസ്റ്റഡിക്കായി നിർദേശിച്ച ഉദ്യോഗസ്ഥന്‍ ഈ കേസില്‍ പ്രതിയാകേണ്ടതാണ്. എന്തുകൊണ്ട് അദ്ദേഹം പ്രതിയാകാതെ പോയി എന്നുള്ളത്, ഇനിയേതെങ്കിലും തരത്തിലുള്ള പുനരന്വേഷണം വരികയാണെങ്കില്‍ അക്കാര്യം കൂടി അന്വേഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങള്‍ക്ക് കീഴിലുള്ള എല്ലാ ജഡ്ജിമാരും പക്ഷപാതമില്ലാതെ നല്ല രീതിയില്‍

തങ്ങള്‍ക്ക് കീഴിലുള്ള എല്ലാ ജഡ്ജിമാരും പക്ഷപാതമില്ലാതെ നല്ല രീതിയില്‍ പ്രവത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് ഹൈക്കോടതിയുടെ ബാധ്യതയാണ്. പുറത്തുള്ളവർക്ക് ആശങ്ക പുലർത്താന്‍ കഴിയും എന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ തെളിവുകള്‍ പൊതുസമൂഹത്തിലേക്ക് വരികയോ, അധികാരികളുടെ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ അവ പരിശോധിച്ച് ജൂഡീഷ്യല്‍ ഓഫീസറുടെ ഭാഗത്ത് തെറ്റില്ലെങ്കില്‍ പോലും അവർ മേല്‍ ആരോപണങ്ങള്‍ നേരിടാതിരിക്കാന്‍ വേണ്ടി അവരെ ആ സ്ഥാനത്ത് നിന്നും ഉടന്‍ മാറ്റുകയെന്ന സംവിധാനം പണ്ട് കാലത്ത് ജുഡീഷ്യറി പുലർത്തിയിരുന്നുവെന്നും അജകുമാർ വ്യക്തമാക്കുന്നു.

English summary
dileep actress case: Adv. Ajakumar said that there were many twists in investigation of case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X