കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാലചന്ദ്രകുമാര്‍ പറഞ്ഞതുപോലെ വന്നു'; പ്രോസിക്യൂഷന്റെ ക്രെഡിബിൾ വിറ്റ്നെസെന്ന് പ്രിയദര്‍ശന്‍ തമ്പി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖ നടന്‍ ദിലീപിന്റേത് തന്നെയാണെന്ന ഫോറന്‍സിക് ഫലം നേരത്തെ പുറത്തുവന്നിരുന്നു. സബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പരിശോധനഫലത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇപ്പോള്‍ പുറത്തുവന്ന ഫോറന്‍സിക് ഫലം ദിലീപിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

1

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ പ്രിയദര്‍ശന്‍ തമ്പി. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദം ദിലീപിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രോസിക്യൂഷന്‍ വിജയിച്ചെന്ന് പ്രിയദര്‍ശന്‍ തമ്പി റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇത് മിമിക്രിയോ ഉണ്ടാക്കിയെടുത്തതോ ആയ ശബ്ദ രേഖയോ അല്ല, തെളിവ് മൂല്യമുള്ള ശബ്ദ രേഖ തന്നെയാണെന്ന് പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.

2

ഈ ശബ്ദം സ്ഥിരീകരിച്ചത് കൊണ്ട് മാത്രം, കേസിനെ കണക്ട് ചെയ്യാനുള്ള ലിങ്കാണെന്ന് നമുക്ക് പറയാനാവില്ല. മറ്റ് എവിഡന്‍സുകള്‍ എത്രത്തോളമുണ്ടെന്ന് അനുനസരിച്ചായിരിക്കും തെളിവ് ശേഖരിക്കുക. പ്രാഥമികമായി ഇത് തെളിവ് മൂല്യമുള്ള ഒരു ഡിവൈസാണെന്ന് തെളിയിക്കാന്‍ എഫ് എസ് എല്‍ റിപ്പോര്‍ട്ട് കൊണ്ട് സാധിച്ചു.

3

ഈ കേസില്‍ മറ്റൊരു സുപ്രധാനമായ വശം, ബാലചന്ദ്രകുമാര്‍ എന്നൊരാള്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ക്രഡിബിലിറ്റിയുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. പരിശോധനയ്ക്കയച്ച വസ്തുതകള്‍ അദ്ദേഹം പറഞ്ഞത് പോലെ വന്നിരിക്കുന്നു എന്നത് കൊണ്ട് പ്രോസിക്യൂഷന് ഒരു ക്രെഡിബിള്‍ വിത്‌നെസായി വിശേഷിപ്പിക്കാന്‍ കഴിയുമെന്ന് അഡ്വ പ്രിയദര്‍ശന്‍ തമ്പി വ്യക്തമാക്കി.

4

അതേസമയം, ശബ്ദം ദിലീപിന്റേതാണെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രോസിക്യൂഷന്‍ പ്രാഥമികമായി വിജയിച്ചെന്ന് അഡ്വ മിനി പറഞ്ഞു. കൂടാതെ ഇന്നലെ ട്രെയല്‍ കോടതിയില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ചും മിനി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ പറയുന്നത് കേള്‍ക്കാന്‍ കോടതി തയ്യാറായെന്നാണ് ഇന്നത്തെ ട്രെയല്‍ കോര്‍ട്ടിലൂടെ മനസിലായത്. പ്രോസിക്യൂഷന്‍ പറയുന്ന കാര്യം വളരെ സൈലന്റായി കേള്‍ക്കുകയും അത് അപ്ലൈ ചെയ്യുന്ന ഒരു സാഹചര്യവും ഇന്നത്തെ ട്രെയല്‍ കോടതിയില്‍ ഉണ്ടായി.

5

ഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയില്‍ കണ്ടെത്താം, 3ഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയില്‍ കണ്ടെത്താം, 3

നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തിന്റ ഭാഗമായാണ് എല്ലാവരും അഭിപ്രായ വ്യത്യാസങ്ങള്‍ പറയുന്നത്. പ്രോസിക്യൂഷനെ കേള്‍ക്കുന്ന ആ തെളിവുകളൊക്കെ മനസിരുത്തി കേള്‍ക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഇന്ന് കോടതിയില്‍ ഉണ്ടായെന്നും അഡ്വ മിനി ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

6

അതേസമയം, സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനും മാധ്യമങ്ങള്‍ക്കും കൈമാറിയ ശബ്ദസംഭാഷങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താന്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റേത് തന്നെയാണ് ഈ ശബ്ദ സംഭാഷണങ്ങളെന്നാണ് എഫ് എസ് എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍

English summary
Dileep Actress Case: Adv Priyadarshan Thambi Says Balachandrakumar a credible witness Of prosecution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X