'ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് അങ്ങനെ; അതിലൂടെ ഒരു വനിതാ ഡിജിപിയെ നഷ്ടമാവുകയും ചെയ്തു'
നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ഒഴിവാക്കിക്കൊണ്ട് പൊലീസ് ആദ്യ കുറ്റപത്രം കൊടുത്തപ്പോള്‍ ഇനിയൊന്നുമില്ല ഞാന്‍ രക്ഷപ്പെട്ടുവെന്നാണ് ദിലീപ് കരുതിയതെന്ന് അഭിഭാഷക ടിബി മിനി. പിന്നീട് അദ്ദേഹം ഒന്നരമാസത്തെ ടൂറിന് പോവുകയും ചെയ്തു. പോവുന്ന വഴി അദ്ദേഹം ഒരു കത്ത് എഴുതി ഡി ജി പിക്ക് അയച്ചു. ജയിലില്‍ കിടക്കുന്ന പള്‍സർ സുനിയെന്ന ഒന്നാം പ്രതി തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ കത്ത്.
തുടർന്ന് ഇക്കാര്യം അന്വേിഷിക്കാന്‍ ഡി ജി പി ബൈജു പൌലോസിനെ ചുമതലപ്പെടുത്തുകായിരുന്നു. യഥാർത്ഥത്തില്‍ ദിലീപിനെ പിടികൂടുന്നതിന് കാരണമായത് ഈ കത്താണെന്നും മലപ്പുറത്ത് അതിജീവിതയ്ക്കൊപ്പം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഭിഭാഷക.

ബൈജു പൌലോസ് എന്ന സത്യസന്ധനായ ഉദ്യഗസ്ഥന്‍ ആദ്യം പോവുന്നത് ജയിലിലേക്കാണ്. ജയിലില്‍ പോയിട്ട് നോക്കുമ്പോള്‍ പള്‍സർ സുനി പുറത്തേക്ക് ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ടുള്ള ഒരു രേഖയും ജയിലിന്റെ ഒരു ബുക്കിലും ഇല്ല. കോയിന്‍ ബോക്സില്‍ വന്ന് വിളിക്കുകയാണെങ്കില്‍ ഇന്നയാള്‍, ഇന്ന നമ്പറിലേക്ക് വിളിച്ചു എന്ന് ജയിലില്‍ രേഖകളില്‍ എഴുതി വെക്കും. എന്നാല്‍ അങ്ങനെ ഒരു കാര്യം അവിടെ ഇല്ലെന്നും മിനി ഓർമ്മപ്പെടുത്തുന്നു.
ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ

പിന്നീട് ബൈജു പൌലോസ് ജയിലിനുള്ളിലെ സിസിടിവി പരിശോധിക്കുന്നത്. സാധാരണ ഗതിയില്‍ ആറ് മാസം കഴിയുമ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാറുണ്ട്. എന്നാല്‍ പ്രത്യേക സാഹചര്യമുണ്ടായതുകൊണ്ട് സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നില്ല. തുണികൊണ്ട് മറച്ച് പിടിച്ച് ഒരു മൊബൈല്‍ ഫോണില്‍ നിന്നും ഇവർ സംസാരിക്കുന്നതും കത്തെഴുതുന്നതുമെല്ലാം സിസിടിവിയില്‍ റെക്കോർഡാവുകയാണ്.

ആ അന്വേഷണമാണ് ഗോപാലകൃഷ്ണന്‍ എന്ന് പറയുന്ന ദിലീപിലേക്ക് എത്തുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഡി ജി പി നല്ല ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥർ ഡി ജി പിയെ മറികടന്ന് ബി സന്ധ്യവഴി മുഖ്യമന്ത്രിയുമായി കണ്‍സല്‍ട്ട് ചെയ്താണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ ഒരു ഒറ്റക്കാരണത്താലാണ് കേരളത്തിനൊരു വനിതാ ഡി ജി പിയെ നഷ്മായതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ട്

ഈ വൈരാഗ്യം സന്ധ്യക്ക് എതിരായുള്ള കുറിയായി ചാർത്താന്‍ ഡി ജി പി ശ്രമിക്കുകയും അതുവഴി ഒരു വനിതാ പൊലീസ് മേധാവി നഷ്ടമാക്കുകയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ കാര്യങ്ങളാണ് ഇത്. ഇപ്പോഴത്തെ പ്രശ്നം മെമ്മറി കാർഡ്. ആദ്യം ആലുവ കോടതിയില്‍ എത്തിയ മെമ്മറി കാർഡ് പിന്നീട് ചാർജുള്ള അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി. പിന്നീടാണ് ഈ അടുത്ത ബാലചന്ദ്രകുമാർ എത്തി ദിലീപ് ഈ ദൃശ്യങ്ങളെല്ലാം നേരത്തെ തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കണ്ടിട്ടുള്ളതായി പറയുന്നത്

ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ശരത് എന്ന് പറയുന്ന ഇപ്പോള്‍ അറസ്റ്റ് ചെയ്ത പ്രതിയും മറ്റുള്ളവരും കൂടി ഈ ദൃശ്യങ്ങള്‍ കണ്ടുവെന്ന് ബാലചന്ദ്രകുമാർ പറയുന്നത്. ദൃശ്യങ്ങള്‍ പകർത്തിയ ഫോണ്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്ന മാത്രമല്ല, അതിലെ ദൃശ്യങ്ങള്‍ തീർച്ചയായും ദിലീപിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെന്നും വേണം മനസ്സിലാക്കാനെന്നും മിനി വ്യക്തമാക്കുന്നു.

പിന്നീട് നിയമപരമല്ലാത്ത പല കാര്യങ്ങളും നടന്നു. പ്രോസിക്യൂഷന് കോടതിയില്‍ ഒരു തെളിവും കൊടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. കോടതിയിലെ 9 ദിവസത്തെ ക്രൂരമായ ക്രോസ് എക്സാമിനേഷനെക്കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ കേസിലെ രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചു. എത്രമാത്രം നീതി രഹിതമായ കാര്യമാണ് ഇതെന്നും ടിബി മിനി ചോദിക്കുന്നു.












Click it and Unblock the Notifications